UPDATES

വിദേശം

ജപ്പാനില്‍ ശക്തമായ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്: വൈദ്യുതി മുടങ്ങി, ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി

ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും ഇരുനൂറോളം വീടുകളില്‍ വൈദുതി മുടങ്ങിയതായും ഗവണ്‍മെന്റ് ചാനലായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ, ശക്തമായ ഭൂകമ്പം. ജപ്പാന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് വന്നിട്ടുണ്ട്. തീരത്ത് ഒരു മീറ്റര്‍ ഉയരത്തില്‍ തിരടിച്ചേക്കാമെന്ന് ജാപ്പനീസ് മീറ്ററോളജിക്കല്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും ഇരുനൂറോളം വീടുകളില്‍ വൈദുതി മുടങ്ങിയതായും ഗവണ്‍മെന്റ് ചാനലായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിന് സമീപമുള്ള ആണവനിലയങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ അസ്വാഭാവികതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും എന്‍എച്ച്‌കെ പറയുന്നു.

ഭൂകമ്പ സാധ്യത വളരെയധികമുള്ള പസിഫിക് റിംഗ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന മേഖലയിലാണ് ജപ്പാന്‍ സ്ഥിതി ചെയ്യുന്നത്. ലോകത്തെ നിരവധി ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഈ മേഖലയിലാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒസാക്കയിലുണ്ടായ ഭൂകമ്പത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 350ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011 മാര്‍ച് 11ന് പസിഫിക് സമുദ്രത്തിനടിയിലുണ്ടായ ഭൂകമ്പത്തിലുണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് പേര്‍ മരിക്കുകയും വ്യാപക നാശമുണ്ടാവുകയും ചെയ്തിരുന്നു. ആ ഭൂകമ്പത്തില്‍ സുനാമിയുണ്ടായിരുന്നു. ഭൂകമ്പത്തിലും സുനാമിയിലുമായി അത്തവണ 19,000ലധികം പേരാണ് മരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍