UPDATES

വിദേശം

ഇന്തോനീഷ്യയില്‍ ഭൂചലനം; സുനാമി, 30ലധികം പേര്‍ കൊല്ലപ്പെട്ടു

സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെയാണ് 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണ് ഭുചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുമാനിയില്‍ മുപ്പതിലധികം പേര്‍ മരിച്ചതായി റിപോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയുള്ള ഭൂചലത്തിന് പിറകെയായിരുന്നു സുനാമി തിരമായലകള്‍ രൂപപ്പെട്ടത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെയാണ് 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണ് ഭുചലനത്തിന്റെ പ്രഭവ കേന്ദ്രം.

മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആദ്യ ഭൂചലനം. ഇതിന് പിറകെ ഡൊങ്കാലയിലും പാലുവിലും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. തിരമാലകള്‍ വീശിയടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടര്‍ചലന സാധ്യതയുമുള്ളതിനാല്‍ മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവിലെ വിമാനത്താവളം അടച്ചിട്ടിട്ടുണ്ട്. ഭുചലനം തകര്‍ത്ത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

രാവിലെ ഉണ്ടായ ഭുചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിറകെയാണ് സുനാമി ഉണ്ടായത്. മൂന്നര ലക്ഷത്തിലധികം ജനസംഖ്യയുള്ള പാലുവിലും സമീപ പ്രദേശങ്ങളിലുമായിരുന്നു സുനാമിത്തികള്‍ ഉണ്ടായത്. എന്നാല്‍ സുനാമിയെ തുടര്‍ന്നുണായ നാശനഷ്ടങ്ങള്‍ ഇതുവരെ പൂര്‍ണമായി വിലയിരുത്താനായില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. മേഖയില്‍ നി്ന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നു അധികൃതര്‍ പറയുന്നു. പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ കഴിയുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ ദൂരെ വരെ പ്രകമ്പനം അനുഭവപ്പെട്ടു.

2004 ഡിസംബര്‍ 26ന് പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയിലുണ്ടായ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സൂനാമിയില്‍ 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2006 ല്‍ യോഗ്യാകര്‍ത്തായില്‍ ഉണ്ടായ ഭൂചലനത്തില്‍ 6000 പേരും ഈ വര്‍ഷം ലോംബോക്കിലുണ്ടായ ഭൂചലനത്തില്‍ 550 പേരും ഇന്തോനേഷ്യയില്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍