UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈസ്റ്റര്‍ ദിന സ്‌ഫോടനപരമ്പര: ഇന്ത്യയിലെ ഐഎസ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം കൊളംബോയില്‍

രണ്ട് മാസം സഹ്രാന്‍ ഹാഷിം കേരളത്തിലും തമിഴ്‌നാട്ടിലും കഴിഞ്ഞതായും നിരവധി യുവാക്കളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയതായും എന്‍ഐഎ പറയുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയിലും ബാട്ടിക്കലോവയിലുമുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഇന്ത്യയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവര്‍ത്തകരുടെ ബന്ധം സംബന്ധിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം കൊളംബോയിലെത്തി. 250ലധികം പേരാണ് ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായുള്ള സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷിം അടക്കമുള്ളവരുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ അന്വേഷിക്കും.

സ്‌ഫോടനപരമ്പരയെ തുടര്‍ന്ന് ഐഎസുമായി ബന്ധം സംശയിക്കുന്നവരെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മാസം സഹ്രാന്‍ ഹാഷിം കേരളത്തിലും തമിഴ്‌നാട്ടിലും കഴിഞ്ഞതായും നിരവധി യുവാക്കളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയതായും എന്‍ഐഎ പറയുന്നു.

ഏപ്രില്‍ 29ന് കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറില്‍ നിന്ന് ഐഎസ് വീഡിയോകള്‍ എന്‍ഐഎ കണ്ടെത്തിയിരുന്നു. കോള്‍ ഡാറ്റ റെക്കോഡുകളുടെ അടിസ്ഥാനത്തില്‍ ഒരു ഡസനിലധികം പേരെ എന്‍ഐഎ പിന്തുടര്‍ന്ന് വരുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍