UPDATES

വിപണി/സാമ്പത്തികം

റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസർവ് ബാങ്ക്; 5.75 ശതമാനമായി, പലിശനിരക്ക് കുറയും

വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നെടുക്കുന്ന ഹൃസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്.

റിപ്പോ നിരക്ക് കാൽശതമാനം കുറച്ച് റിസർവ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. കാൽശതമാനം കുറവ് വരുത്തിയതോടെ റിപ്പോ നിരത്ത് 5.75 ശതമാനമായി. രാജ്യത്തെ പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കില്‍ വീണ്ടും കുറവുവരിത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇതോടെ ബാങ്കുകൾ ഭവന–വാഹന വായ്പാ പലിശ നിരക്കുകൾ കുറച്ചേക്കും. വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നെടുക്കുന്ന ഹൃസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്.

ഈവർഷം മൂന്നാം തവണയാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് ഇളവ് കൊണ്ടുവരുന്നത്. നേരത്തെ ഫെബ്രുവരിയിലും ഏപ്രിലിലുമാണ് ആർബിഐ നിരക്കു കുറച്ചത്. മൂന്നു ദിവസം നീണ്ട ആര്‍ബിഐ ബോര്‍ഡ് യോഗത്തിലാണ് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ യോഗം തുടങ്ങിയത്. നിലവിൽ 2010 ലേതിന് സമാനമാണ് പുതിയ റിപ്പോ റേറ്റ്. നിരക്ക് കുറച്ചതോടെ വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.

അതേസമയം, എൻഇഎഫ്ടി , ആർടിജിഎസ് പണമിടപാടു സംവിധാനങ്ങൾക്ക് ഫീസ് ഈടാക്കുന്നതും റിസർവ് ബാങ്ക്നിർത്തി. ഇതോടെ ഈ ഇളവ് ബാങ്കുകൾ ഉപയോക്താക്കൾക്കു കൈമാറേണ്ടി വരും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണത്തിന്റെ ആവശ്യകത വര്‍ധിച്ചതോടെയാണ് രാജ്യത്തെ പണലഭ്യതാ ക്ഷാമം വർധിച്ചത്. അതോടെ സാമ്പത്തിര രംഗത്തുണ്ടായ മാന്ദ്യത്തെ മറികടക്കാൻ പലിശ നിരക്ക് കുറയ്ക്കണമെന്ന് വിദഗ്ദ നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഈ വർഷം ഈ വര്‍ഷം രണ്ടുതവണ നിരക്ക് കുറച്ചെങ്കിലും രാജ്യത്തെ സമ്പദ്ഘടനയില്‍ അത് പ്രതിഫലിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.

ഭീമാ കൊറേഗാവ്: ആക്ടിവിസ്റ്റുകളും എഴുത്തുകാരും അറസ്റ്റിലായിട്ട് ഒരു വര്‍ഷം, ജാമ്യമില്ല, കോടതി നടപടികള്‍ വൈകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍