UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാധ്രക്കെതിരായ നടപടികൾ ബാധിക്കില്ല; എന്റെ ജോലിയുമായി മുന്നോട്ട് പോവും: പ്രിയങ്കാ ഗാന്ധി

സംഘടനയെക്കുറിച്ചു കൂടുതല്‍ പഠിച്ചു കൊണ്ടിരിക്കുകയാണ് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് നിരീക്ഷിക്കുകയാണെന്നും പറയുന്നു.

കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരിൽ നിന്നും പാർട്ടിയെ കുറിച്ച് പഠിക്കുകയാണ് താനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംഘടനയെക്കുറിച്ചു കൂടുതല്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നു വ്യക്തമാക്കിയ അവർ‌, പാർട്ടിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് നിരീക്ഷിക്കുകയാണെന്നും പറയുന്നു. തിരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടണം എന്നതു സംബന്ധിച്ച് പ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകളിലൂടെയാവും തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുകയെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം, ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാധ്രയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ തുടരുന്നതിൽ യാതൊരു ആശങ്കയുമില്ലെന്നും പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. അത്തരം നടപടികൾ അതിന്റെതായ വഴിക്ക് നടക്കും. താനിപ്പോള്‍ പാർട്ടി തന്നെ ഏൽപ്പിച്ച ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക വ്യക്തമാക്കി.കിഴക്കൻ ഉത്തർ‌ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ചുമതലയുള്ള പ്രിയങ്ക ഇന്നലെ ഇഡിക്കു മുന്നില്‍ ചോദ്യ ചെയ്യലിന് ഹാജരായ വാധ്‌രയെയും അമ്മയെയും കാണാന്‍ ജയ്പുരില്‍ എത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു പ്രതികരണം.

സന്ദർശനത്തിന് ശേഷം വൈകിട്ടോടെ അവര്‍ ലക്‌നൗവിലേക്കു മടങ്ങി. തിരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടണം എന്നതു സംബന്ധിച്ച് പ്രവര്‍ത്തകരില്‍നിന്നുള്ള പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകളിലൂടെയാവും തീരുമാനങ്ങള്‍ എടുക്കുകയെന്നും പ്രിയങ്ക പറഞ്ഞു.

അതിനിടെ 41 ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്നത്. പശ്ചിമ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യക്ക് 39 മണ്ഡലങ്ങളുടെ ചുമതലയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടും മുന്‍ സീറ്റുമായ ഗോരഖ്പൂര്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. രാജ്‌നാഥ് സിംഗിന്റെ ലക്‌നൗ, രാഹുല്‍ ഗാന്ധിയുടെ അമേഥി, സോണിയ ഗാന്ധിയുടെ റായ് ബറേലി, വരുണ്‍ ഗാന്ധിയുടെ സുല്‍ത്താന്‍പൂര്‍, ഫുല്‍പൂര്‍ തുടങ്ങിയവയെല്ലാം പ്രിയങ്കയുടെ 41ല്‍ ഉള്‍പ്പെടുന്നു.

മുസഫര്‍നഗര്‍, കൈരാന, സഹരണ്‍പൂര്‍, മൊറാദാബാദ്, ഗാസിയാബാദ്, മഥുര, കാണ്‍പൂര്‍, മേനക ഗാന്ധിയുടെ പിലിഭിത് തുടങ്ങിയവ പശ്ചിമ യുപിയിലാണ്. കഴിഞ്ഞ ദിവസം ലക്‌നൗവില്‍ നടത്തിയ മെഗാ റോഡ് ഷോയ്ക്ക് പിന്നാലെ പ്രിയങ്ക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഘടകങ്ങളെ സജീവമാക്കുന്ന പ്രവര്‍ത്തനങ്ങളിലേയ്ക്ക് നീങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍