UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടപ്പാളിലെ തീയറ്റര്‍ ഉടമയുടെ അറസ്റ്റ്; മുഖ്യമന്ത്രിക്ക് അതൃപ്തി

മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതോടെ പോലിസ് നടപടി നിയമപരമാണോയെന്നറിയാന്‍ ഡിജിപി നിയമോപദേശം തേടിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐജിയോട് ഡിജിപി ലോക് നാഥ് ബെഹ്‌റയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

എടപ്പാള്‍ ഗോവിന്ദ തിയ്യറ്റില്‍ 10 വയസ്സുകാരിയെ 60 കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ തിയ്യറ്റര്‍ ഉടമയെ പോലിസ് അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. അറസ്റ്റ് നിയമപരമായോ എന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസ് മേധാവി ലോക് നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതോടെ പോലിസ് നടപടി നിയമപരമാണോയെന്നറിയാന്‍ ഡിജിപി നിയമോപദേശം തേടിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐജിയോട് ഡിജിപി ലോക് നാഥ് ബെഹ്‌റയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

തീയ്യറ്ററില്‍ പീഡനം നടന്നത് പോലിസില്‍ അറിയിക്കാന്‍ വൈകിയതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് എടപ്പാള്‍ ഗോവിന്ദാ തിയ്യറ്റര്‍ ഉടമ സതീഷിനെ മലപ്പുറം ചങ്ങരംകുളം പോലിസ് ഇന്ന് വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍