UPDATES

വിദേശം

ബലാൽസംഗത്തിന്റെ ഇര; ഗര്‍ഭച്ഛിദ്രത്തിന്റെ പേരിൽ തടവിന് വിധിക്കപ്പെട്ട എൽസാൽവഡോർ യുവതിക്ക് മോചനം

യുവതി മനപ്പുർവം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് കരുതാനാവില്ലെന്നും ഇതിന് തെളിവുകളില്ലെന്നുമുള്ള അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി

ബലാൽസംഗത്തിന് ഇരായായി ഗർഭിണിയായ യുവതി ഗര്‍ഭച്ഛിദ്രം നടത്താൻ ശ്രമിച്ച ആരോപിച്ച് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 20 കാരിയെ സാൽവഡോർ കോടതി വെറുതെവിട്ടു. സംഭവത്തിൽ യുവതി കുറ്റക്കാരിയല്ലെന്ന് നിരീക്ഷിച്ചാണ് നടപടി. ഗര്‍ഭച്ഛിദ്രത്തിന് കടുത്ത ശിക്ഷ നില നിൽക്കുന്ന രാജ്യമാണ് എൽ സാൽവഡോർ എന്നിരിക്കെയാണ് കോടതി നടപടി. യുവതി മനപ്പുർവം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് കരുതാനാവില്ലെന്നും ഇതിന് തെളിവുകളില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ഇത് അംഗീകരിച്ചാണ് കോടതി ഇപ്പോൾ ഇവരെ ജയിൽ കുറ്റവിമുക്തയാക്കിയത്. ഇതിനോടകം ഒന്നരവർഷത്തെ തടവിന് ശേഷമാണ് യുവതി പുറത്തിറങ്ങുന്നത്.

2016ലാണ് ഇമേൽഡാ കോർട്സ് എന്ന 20കാരി 70 കാരനായ രണ്ടാനച്ഛൻ ബലാൽസംഗം ചെയ്തതിനെ തുടർന്ന് ഗർഭിണിയാവുന്നത്. 2017 ഏപ്രിലിൽ യുവതി ശുചിമുറിയിൽ പ്രസവിക്കുകയും ചെയ്തു. എന്നാൽ അപ്പോൾ മാത്രമാണ് താൻ ഗർഭിണിയാണെന്ന് തിരിച്ചറുയുന്നതെന്നുമായിരുന്നു യുവതിയുടെ പ്രതികരണം. തുടർന്ന് ചികിൽസ തേടിയ യുവതിയെ ഗര്‍ഭച്ഛിദ്രത്ത്ന ശ്രമിച്ചെന്ന് ആരോപിച്ച് ആശുപത്രി ജീവനക്കാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

എന്നാൽ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന വാദം അംഗീകരിക്കാതിരുന്ന അധികൃതർ ഡിഎൻഎ പരിശോധന നടത്തിയതോടെ കുട്ടിയുടെ പിതാവ് രണ്ടാനച്ഛൻ തന്നെയെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇയാൾ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട യുവതിയെ 20 വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. സെൻട്രൽ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ 1998 മുതൽ ഗര്‍ഭച്ഛിദ്രം കുറ്റകരമാണ്.

അതേസമയം, ചില പ്രത്യേക സാഹചര്യങ്ങൾ മുലം മാധ്യമ ശ്രദ്ധ ഉൾപ്പെടെ ലഭിച്ചതാണ് ഇമേൽഡാ കോർട്സിന് തന്റെ നിരപരാധിത്വം തെളിയിക്കാനായതെന്നാണ് എൽ സാൽവഡോറിലെ വുമൺ ഇക്വാലിറ്റി സെന്റർ ഡയറക്ടറുടെ വാദം. സമാനമായ ആരോപണങ്ങൾ നേരിട്ട് 24 ഒാളം സ്ത്രീകൾ രാജ്യത്ത് ജയിലിൽ കഴിയുന്നുണ്ടെന്നും ഇവർ പറയുന്നു. തിർത്തും ദരിദ്രമായ ചുറ്റുപാടിൽ നിന്നും വരുന്ന ഇവർ തെറ്റായ ധാരണകളുടെ പുറത്താണ് ജയിൽ വാസം അനുഭവിക്കുന്നതെന്നും അവർ പറയുന്നു. അരോഗ്യ പ്രശ്നങ്ങള്‍ മുലം ഗർഭം അലസിയവർ ഉൾപ്പെടെ ഇതിൽ ഉൾപ്പെടന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍