UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈ ഒടിഞ്ഞതായി പറഞ്ഞിട്ടില്ല, മാധ്യങ്ങൾ അത്തരത്തിൽ വാർത്തകൊടുത്തു: എൽദോ എബ്രഹാം

ഇപ്പോൾ നടക്കുന്നത് പോലീസിന്റെ നിലനിൽപ്പിനായുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സിപിഐ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ കൈയൊടിഞ്ഞിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ ന്യായീകരവുമായി എല്‍ദോ എബ്രഹാം എംഎല്‍എ. കൈയൊടിഞ്ഞതായി എവിടെയും താൻ അവകാശപ്പെട്ടിട്ടില്ലെന്ന വ്യക്തമാക്കിയ അദ്ദേഹം ഇത്തരത്തിൽ മാധ്യമങ്ങൾ വാർത്ത നല്‍കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

കൈ മുട്ടിന് ഫ്രാക്ചർ ഉണ്ടെന്നാണ് അന്ന് പ്രതികരിച്ചത്, പരിക്കിനെ പറ്റി തർക്കത്തിനില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ നടക്കുന്നത് പോലീസിന്റെ നിലനിൽപ്പിനായുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എൽദോ എബ്രഹാമിന്റെ കയ്യിന് പൊട്ടലില്ലെന്ന് വ്യക്തമാക്കി ഇന്ന് രാവിലെയാണ് സ്വകാര്യ ആശുപത്രിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് മുവാറ്റുപുഴ എംഎൽഎ അവകാശവാദവുമായി രംഗത്തെത്തിയത്.

എന്നാൽ എംഎൽഎ ആദ്യ ഘട്ടത്തിൽ ചികിൽസ തേടിയ സർക്കാർ അശുപത്രിലെ റിപ്പോർട്ടിൽ കയ്യിന് പൊട്ടലുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എൽദോയുടെ പ്രതികരണം. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഇടതു കൈ ഒടിഞ്ഞെന്നായിരുന്നു എല്‍ദോ എബ്രഹാമിന്റെ വാദം

അതിനിടെ, എംഎൽയുടെ കൈയൊടിഞ്ഞിട്ടില്ലെന്ന വാദം തള്ളി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രംഗത്തെത്തി. എംഎൽഎക്ക് പരിക്കേറ്റിട്ടില്ലെന്ന അരോപണം തെറ്റാണെന്നും അദ്ദേഹം പറയുന്നു.  എന്നാൽ പരിക്ക് വ്യാജമാണെന്നും അന്വേഷണം വേണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുകാരുടെയും കൈ ഒടിഞ്ഞില്ലെന്നാണ് ലഭിക്കുന്ന സൂചന.

പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞ സംഭവം കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കത്തിന് വഴിവച്ചിരുന്നു. ഭരണ കക്ഷി എംഎല്‍എയ്ക്ക് തന്നെ ലാത്തിച്ചാര്‍ജ്ജില്‍ മര്‍ദ്ദനമേറ്റതാണ് ചര്‍ച്ചയായത്.

ഇതിനെച്ചൊല്ലി സിപിഐ നേതൃത്വത്തിനുള്ളിലും വന്‍ വിമര്‍ശനം ഉയര്‍ന്നു. എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റിട്ടും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണമുണ്ടായില്ലെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചത്. വൈപ്പിന്‍ ആര്‍ട്‌സ് കോളേജിലുണ്ടായ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പരിക്കേറ്റ എഐഎസ്എഫ് നേതാക്കളെ സന്ദര്‍ശിക്കാനെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇത് ഞാറയ്ക്കല്‍ സിഐ കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നെന്നാണ് സിപിഐയുടെ ആരോപണം.

എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ല; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍