UPDATES

വാര്‍ത്തകള്‍

ഗോഡ്‌സെയെക്കുറിച്ചുള്ള അഭിപ്രായം മോദി വ്യക്തമാക്കണം: പ്രിയങ്ക ഗാന്ധി

നിങ്ങളൊരു രാഷ്ട്രീയ നേതാവാണ്. രാഷ്ട്രീയ നിലപാട് വ്യക്തമാക്കണം – പ്രിയങ്ക പറഞ്ഞു.

മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം പറയുന്നത്. ഗോഡ്‌സെ ദേശഭക്തനാണ് എന്ന് പറഞ്ഞ പ്രഗ്യ സിംഗ് ഠാക്കൂറിന് മാപ്പില്ല എന്നുള്ള മോദിയുടെ പ്രസ്താവന വെറും പൊള്ളയാണ്. നിങ്ങളൊരു രാഷ്ട്രീയ നേതാവാണ്. രാഷ്ട്രീയ നിലപാട് വ്യക്തമാക്കണം. നടപടിയെടുക്കണം. മഹാത്മ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന് വ്യക്തമാക്കണം – പ്രിയങ്ക ആവശ്യപ്പെട്ടു.

2022ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തനിക്ക് മുന്നിലുള്ള വെല്ലുവിളി. ബൂത്ത് തലം മുതല് പാര്‍ട്ടിയെ പുനസംഘടിപ്പിക്കുക വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശ് പോലെ ഏറെ സങ്കീര്‍ണമായ സാഹചര്യങ്ങളുള്ള ഒരു സംസ്ഥാനത്ത്. അതേസമയം എല്ലാ സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയിലും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്നും എല്ലാ വിഭാഗങ്ങളുടേയും പ്രാതിനിധ്യം കോണ്‍ഗ്രസില്‍ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചപ്പോള്‍ ദേഷ്യം തോന്നിയില്ല. ചിരിയാണ് വന്നത്. യഥാര്‍ത്ഥ രാഷ്ട്രീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയാത്ത ദുര്‍ബലനാണല്ലോ പ്രധാനമന്ത്രി എന്ന് ആലോചിച്ചപ്പോള്‍. മൂന്ന് മാസം മുമ്പ് മാത്രം രാഷ്ട്രീയത്തിലിറങ്ങിയ എന്നെ സ്വാതന്ത്ര പ്രക്ഷോഭകാരിയും വിപ്ലവകാരിയുമായ ഇന്ദിര ഗാന്ധിയുമായി താരതമ്യപ്പെടുത്തരുത്. അമേഠിയില്‍ താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍