UPDATES

“ചൗക്കീദാര്‍ ചോര്‍ ഹേ”: കോടതിയലക്ഷ്യ കേസ് വിധി പറയാന്‍ മാറ്റി; രാഹുലിന് തടവ് ശിക്ഷയോ താക്കീതോ നൽകണമെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷകന്‍

ക്ഷമാപണം അംഗീകരിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

റാഫേല്‍ കേസില്‍ “കാവല്‍ക്കാരന്‍ കള്ളനാണ്” (“ചൗക്കിദാര്‍ ചോര്‍ ഹേ”) എന്ന് സുപ്രീം കോടതി പറഞ്ഞു എന്ന പരാമര്‍ശത്തിന്മേല്‍ കോണ്‍ഗ്രസ് പ്രസിന്റ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് വിധി പറയാന്‍ മാറ്റി. ബിജെപി എംപി മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. രാഹുലിന്റെ ക്ഷമാപണം തള്ളണം, രാഹുലിന് എതിരെ നടപടി എടുക്കണമെന്നും മീനാക്ഷി ലേഖിയുടെ അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടു.

പരസ്യമായി രാഹുൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുകുൾ റോത്താഗി ആവശ്യപ്പെട്ടു. “ചൗക്കീദാർ ചോർ ഹേ” എന്ന് കോടതി കണ്ടെത്തിയെന്ന് പറഞ്ഞതിന് രാജ്യത്തോട് മാപ്പ് പറയണം. സത്യവാങ്മൂലത്തിൽ ക്ഷമ ചോദിച്ചിട്ടുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകൻ സിംഗ്‌വി ചൂണ്ടിക്കാട്ടി. നോട്ടീസ് ലഭിക്കും മുൻപ് തന്നെ താൻ ഖേദം അറിയിച്ചിട്ടുണ്ട്. ക്ഷമാപണം അംഗീകരിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം രാഹുലിന് തടവ് ശിക്ഷയോ താക്കീതോ നൽകണമെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി നേരത്തെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഇതില്‍ അതൃപ്തിയുമായി സുപ്രീം കോടതി രൂക്ഷവിമര്‍ശനം നടത്തിയ ശേഷം നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. ചൂട് പിടിച്ച രാഷ്ട്രീയ പ്രചാരണത്തിനിടെ പറഞ്ഞതാണ് എന്നും കോടതിയെ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴച്ചത് തെറ്റായി പോയി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍