UPDATES

സോഷ്യൽ വയർ

“1988ലാണ്, ഡിജിറ്റല്‍ ക്യാമറയിലെടുത്ത കളര്‍ ഫോട്ടോ ഞാന്‍ ഇ മെയിലില്‍ അയച്ചുകൊടുത്തു, അദ്വാനിജി അന്തം വിട്ടു”

“1987-88 കാലത്താണ് ഞാന്‍ ആദ്യമായി ഡിജിറ്റല്‍ കാമറ ഉപയോഗിച്ചത്. അക്കാലത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ മെയില്‍ ഉണ്ടായിരുന്നുള്ളൂ”.

മേഘങ്ങള്‍ക്കിടയിലായിരുന്നതിനാല്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് പാകിസ്താന്‍ റഡാറുകളെ കബളിപ്പിച്ച് ബലാകോട്ടില്‍ വ്യോമാക്രമണം നടത്താന്‍ കഴിഞ്ഞു എന്ന പ്രസ്താവനയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ട്രോള്‍ മേക്കര്‍ ആയിരിക്കുകയാണ്. 1988ല്‍ തനിക്ക് ഡിജിറ്റല്‍ കാമറ ഉണ്ടായിരുന്നു എന്നും അതിലെടുത്ത കളര്‍ ഫോട്ടോ എല്‍കെ അദ്വാനിക്ക് ഇ മെയിലില്‍ അയച്ചുകൊടുത്തിരുന്നു എന്നുമാണ് ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാനായി മോദിയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ന്യൂസ് നാഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറയുന്നത്. അതേസമയം ഡിജിറ്റല്‍ കാമറകള്‍ 1991ന് ശേഷമാണ് വാണിജ്യവിപണിയില്‍ സജീവമായത്. ഇ മെയില്‍ ഇന്ത്യയില്‍ വന്നത് 1995ലും.

1987-88 കാലത്താണ് ഞാന്‍ ആദ്യമായി ഡിജിറ്റല്‍ കാമറ ഉപയോഗിച്ചത്. അന്ന് വലിയ ഡിജിറ്റല്‍ കാമറകളാണ് ഉണ്ടായിരുന്നത്. അക്കാലത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ മെയില്‍ ഉണ്ടായിരുന്നുള്ളൂ. അദ്വാനിജി ഒരു റാലി നടത്തിയിരുന്നു. ഞാന്‍ എന്റെ ഡിജിറ്റല്‍ കാമറയില്‍ അദ്വാനിജിയുടെ ഒരു കളര്‍ ഫോട്ടോ എടുത്ത് അദ്ദേഹത്തിന് ഇ മെയില്‍ വഴി അയച്ചുകൊടുത്തു. അക്കാലത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ മെയില്‍ ഉണ്ടായിരുന്നുള്ളൂ. ഞാനത് ഡല്‍ഹിയിലുള്ള അദ്വാനിജിക്ക് അപ്പോള്‍ തന്നെ അയച്ചുകൊടുത്തു. ഇത്ര വേഗം ഫോട്ടോ എത്തിയതില്‍ അദ്വാനി അദ്ഭുതപ്പെട്ടു – മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍