UPDATES

വാര്‍ത്തകള്‍

അമേഠിയില്‍ നിന്ന് ആ വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത് എന്തിന്‌? എങ്ങോട്ട്? (വീഡിയോ)

സ്‌ട്രോംഗ് റൂമില്‍ നിന്ന് ഇവിഎമ്മുകള്‍ ഒരാള്‍ ട്രക്കില്‍ കയറ്റുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മത്സരിച്ച ഉത്തര്‍പ്രദേശിലെ അമേഠിയില്‍ വോട്ടെടുപ്പ് നടന്നത് മേയ് ആറിനാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ നേരിട്ടത്. ഇപ്പോള്‍ ജാഗരണ്‍ പത്രവും അമര്‍ ഉജാലയും ന്യൂസ് 18നും മറ്റും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒരു വാര്‍ത്ത, അതുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

അമേഠി ഗൗരിഗഞ്ചിലെ മാനിഷി ഗേള്‍ സ്‌കൂളിലെ സ്‌ട്രോംഗ് റൂമില്‍ നിന്ന് ഇവിഎമ്മുകള്‍ ഒരാള്‍ ട്രക്കില്‍ കയറ്റുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇവിഎമ്മുകള്‍ കൊണ്ടുപോകുന്നത് അധികൃതര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഇവിഎമ്മുകള്‍ ട്രക്കില്‍ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതായി ഡിസിസി പ്രസിഡന്റ് യോഗേന്ദ്ര മിശ്ര ടിവി 9 ഭാരത് വര്‍ഷ് ചാനലിനോട് പറഞ്ഞു. അതേസമയം ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ആരും പ്രതികരിക്കുന്നില്ല എന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദിത ശ്രീവാസ്തവ പറഞ്ഞത് മേയ് 12ന് വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രങ്ങളില്‍ ഇവിഎമ്മുകളുടെ കുറവുള്ളതുകൊണ്ട് ഉപയോഗിക്കാത്ത ഇവിഎമ്മുകള്‍ അയച്ചതാണ് എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍