തമഴ്നാട്ടിൽ ഉൾപ്പെടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ പാർട്ടികളായ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കളുടെ വീടുകളിൽ ഇന്നും ആദായ നികുതി വകുപ്പ് പരിശോധന ഇന്നും തുടർന്നു.
തമിഴ്നാടിലെ വെല്ലൂര്‍ മണ്ഡലത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ശരിപച്ച് മദ്രാസ് ഹൈക്കോടതി. ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ അപേക്ഷ തള്ളിയാണ് നടപടി. ഡിഎംകെ ട്രഷറർ ദുരൈ മുരുകന്റെ മകനും വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി കതിർ ആനന്ദിന്റെ വസതിയിലും ഓഫീസിലും ഗോഡൗണിൽ നിന്നുമായി ആദായ നികുതി വകുപ്പ് കോടികൾ പിടിച്ചെടുത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കമ്മീഷൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്. ശുപാർശ രാഷ്ട്രപതി അംഗീകരിക്കുകയുമായിരുന്നു.
പണം നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കിയിരുന്നു.
വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ പുതുച്ചേരി ഉൾപ്പടെ തമിഴ്നാട്ടിൽ നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 38 ആയി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി ആസൂത്രിത നീക്കം നടത്തുകയാണെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. വെല്ലൂർ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഡി.എം.കെക്ക് തിരിച്ചടിയായി.
ദുരൈമുരുകന്‍റെ അടുത്ത അനുയായിയായ പൂഞ്ചോലൈ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സിമന്‍റ് ഗോഡൗണില്‍ നിന്ന് 11.5 കോടി രൂപയുടെ പുതിയ നോട്ട് കെട്ടുകളാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്ത്. പണം വോട്ടർമാർക്ക് കൊടുക്കാനുള്ളതാണെന്ന പൂഞ്ചോല ശ്രീനിവാസെൻറ കുറ്റസമ്മതത്തിെൻറ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലായിരുന്നു റെയ്ഡ്. അതിനിടെ തമഴ്നാട്ടിൽ ഉൾപ്പെടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ പാർട്ടികളായ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കളുടെ വീടുകളിൽ ഇന്നും ആദായ നികുതി വകുപ്പ് പരിശോധന തുടർന്നു.
ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയിലും ഡിഎംകെ ജനറൽ സെക്രട്ടറി ഗീതാ ജീവന്റെ വസതി, ടിടിവി ദിനകരന്റെ പാർട്ടിയായ അമ്മ മക്കൾ മുന്നേറ്റ കഴകം ഓഫീസ് എന്നിവിടങ്ങളിലാരുന്നു പരിശോധന. കനിമൊഴിയുടെ വീട്ടിലെ പരിശോധന രണ്ടര മണിക്കൂറോളം നീണ്ടു. എന്നാൽ അനധികൃതമായി ഒന്നും കണ്ടെത്താനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.