UPDATES

വോട്ടെണ്ണൽ നാളെ; വാനോളം പ്രതീക്ഷകളുമായി മുന്നണികൾ, വിപുലമായ സൗകര്യങ്ങൾ ഒരുക്കി കമ്മീഷൻ

കനത്ത സുരക്ഷയാണ് വോട്ടണ്ണെല്‍ ദിവസം ഒരുക്കിയിരിക്കുന്നത്. 22,640 പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും.

17ാം ലോക്സഭയിലേക്ക് ഇന്ത്യ ആരെ തിരഞ്ഞെടുക്കും,  ആകാംഷകൾ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. എക്സിറ്റ്പോളുകളെ തള്ളിയും ആവേശത്തോടെ സ്വീകരിച്ചും പാർട്ടികളും മുന്നണികളും അവസാന വട്ട കണക്കുകൾ കൂട്ടുന്ന തിരക്കിലാണ്. കേരളത്തില്‍ വ്യാഴാഴ്ച 140 കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. രാവിലെ എട്ടിന് ആദ്യഘട്ട തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഒപ്പം സര്‍വീസ് വോട്ടുകളുടെ സ്‌കാനിങും നടക്കും. രാവിലെ എട്ടരയോടെ വോട്ടിംഗ് യന്ത്രത്തിലെ എണ്ണല്‍ ആരംഭിക്കും. യന്ത്രങ്ങളിലെ എണ്ണല്‍ തുടങ്ങുന്നതോടെ തന്നെ ആദ്യ സൂചനകള്‍ പുറത്തുവരും. യന്ത്രങ്ങളുടെ അവസാന റൗണ്ട് എണ്ണിത്തുടങ്ങുന്നതിന് മുൻപെ രണ്ടാം ഘട്ട തപാൽ വോട്ടുകൾ എണ്ണുന്ന രീതിയായിരിക്കും ഇത്തവണ സ്വീകരിക്കുക. നാളെ രാവിലെ എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ വോട്ട് പരിഗണിക്കില്ല.

ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ഒരു റൗണ്ടില്‍ 98 ബൂത്തുകളിലെ വോട്ട് ഒരേ സമയം എണ്ണും. ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് പതിനാല് മേശയുണ്ടാകും. ഒരു റൗണ്ട് എണ്ണിക്കഴിഞ്ഞ് ലീഡ് നില തെരഞ്ഞടുപ്പ് കമ്മീഷന്റെയും എന്‍ഐസിയുടെയും പോര്‍ട്ടലിലേക്ക് അപ് ലോഡ് ചെയ്ത ശേഷമെ അടുത്ത റൗണ്ടിലേക്ക് കടക്കുകയുള്ളു. ആകെ പതിനാല് റൗണ്ടാണ് ഒരു നിയമസഭാ മണ്ഡലത്തിലുള്ളത്.

അതേസമയം, കനത്ത സുരക്ഷയാണ് വോട്ടണ്ണെല്‍ ദിവസം ഒരുക്കിയിരിക്കുന്നത്. 22,640 പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. സുരക്ഷയുടെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല. വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ ആപ്ലിക്കേഷൻ ഉൾപ്പെടെ വിഫുലമായ സംവിധാനങ്ങളാണ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. വോട്ടർ ഹെൽപ്പ ലൈൻ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. സ്ഥാനാർത്ഥിയെ കുറിച്ചോ മണ്ഡലത്തെ കുറിച്ചോ മാതൃമായുള്ള വിവരങ്ങൾ അറിയാനുള്‍പ്പെടെ സൗകര്യമുള്ളതാണ് ആപ്പ്.

അതിനിടെ കേരളത്തിൽ മകച്ച മുന്നേറ്റം കാഴ്ചവയ്ക്കാനാവും എന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. രിത്രവിജയം നേടാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ഇടതുമുന്നറ്റമുണ്ടാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. അതേസമയം അഭിപ്രായ സർവേകള്‍ പ്രവചിച്ചതുപോലെ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

കാസറഗോഡ് ഇരട്ടക്കൊല: കുറ്റപത്രം എഫ്‌ഐആറിനെ ദുര്‍ബലപ്പെടുത്തുന്നതായി കോണ്‍ഗ്രസ്; എന്തുകൊണ്ട് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ചോദ്യം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍