UPDATES

പെരുമാറ്റച്ചട്ടം; സർക്കാർ ഒരു കോടി മുടക്കി പതിച്ച പരസ്യം കെഎസ്ആർടിസി നീക്കിത്തുടങ്ങി

. 5,000 കെഎസ്ആര്‍ടിസി ബസുകളിലാണ് ഒരു കോടി രൂപ ചെലവിൽ പരസ്യങ്ങള്‍ സ്ഥാപിച്ചത്.

ഒരു കോടി രൂപ മുടക്കി ‌ആഴ്ചകൾക്ക് മുന്‍പ് മാത്രം കെഎസ്ആർടിസി ബസുകളില്‍ പതിച്ച സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്ത് തുടങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ അന്ത്യശാസനയെത്തുടര്‍ന്നാണ് നടപടി വേഗത്തിലാക്കിയത്. 5,000 കെഎസ്ആര്‍ടിസി ബസുകളിലാണ് ഒരു കോടി രൂപ ചെലവിൽ പരസ്യങ്ങള്‍ സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ‘ഒന്നാണ് നാം ഒന്നാമതാണ് കേരളം’ എന്ന പരസ്യം, ‘പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു, ഇനി നവകേരള നിര്‍മ്മാണം’ എന്ന ഓരോ വകുപ്പും പൂര്‍ത്തിയാക്കിയ ശ്രദ്ധേയമായ പദ്ധതികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയ പരസ്യം എന്നിവയാണ് നീക്കം ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വൻ തുക മുടക്കി പതിച്ച പരസ്യം നീക്കേണ്ടിവന്നത്. സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ലോക്കല്‍ മുതല്‍ സൂപ്പര്‍ ഫാസ്റ്റുവരെയുള്ള ബസുകളിലാണ് പരസ്യം പതിച്ചത്. ഫെബ്രുവരി 12നാണ് ബസുകളില്‍ പരസ്യം നല്‍കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. 16ന് ഉത്തരവിന്റെ പകര്‍പ്പ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചു. ഇതിന് പിറകെ ഇത് സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. ലോക്കല്‍ ബസ് ഒന്നിന് 2,000രൂപയും, ഫാസ്റ്റിനും സൂപ്പര്‍ ഫാസ്റ്റിനും 2,700 എന്ന നിരക്കിലുമാണ് പരസ്യം നല്‍കിയത്. മാര്‍ച്ച് ആദ്യവാരത്തോടെ പോസ്റ്റര്‍ പതിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുയും ചെയ്തു. എന്നാൽ
മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തും പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ ഇത് നിക്കം ചെയ്യേണ്ടി വരികയായിരുന്നു.

ഇതോടെ ബസുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ കോടികൾ മുടക്കിയ പരസ്യം തിടുക്കപ്പെട്ട് നീക്കേണ്ടെന്നായിരുന്നു അധികൃതരുടെയും യൂനിയനുകൾ ഉള്‍പ്പെടെയുള്ളയുടെ നിലപാട്. എന്നാവ്‍ പരസ്യം നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കുയായിരുന്നു. ഇതോടെയാണ് പരസ്യങ്ങൾ തിടുക്കപ്പെട്ട് നീക്കുകയായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍