UPDATES

ട്രെന്‍ഡിങ്ങ്

‘ദൈവത്തിന്റെ പേരിൽ‌ വോട്ടര്‍മാരെ ഭയപ്പെടുത്തുന്നത് ചട്ടലംഘനം’: കടകംപള്ളിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനര്‍ഥി എം.ബി. രാജേഷിന്റെ പ്രചരണ റാലിയില്‍ യുവാവ് വടിവാളുമായെത്തിയ സംഭവത്തിൽ റിപ്പോര്‍ട്ട് നല്‍കാനും ‌‌ടിക്കാറാം മീണ സംസ്ഥാന പോലീസ് മേധാവിയോട് നിർദേശിച്ചു.

ഇടതുപക്ഷത്തിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന ദേവസ്വം മന്ത്രി കടകം പള്ളിയുടെ പ്രസ്താവനയ്ക്കതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ. പ്രസ്താവന പെരുമാറ്റചട്ടലംഘനമായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയുടെ ശാസന.

ദൈവത്തിന്റെ പേരുപറഞ്ഞ് വോട്ടര്‍മാരെ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. ദൈവനാമത്തില്‍വോട്ടര്‍മാരെ സ്വാധീനിക്കുന്നത് ജനപ്രാതിനിധ്യനിയമത്തിന്റെ 123ാം വകുപ്പനുസരിച്ച് കുറ്റകരമാണ്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് വ്യക്തമാക്കിയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മന്ത്രി കടകം പള്ളിക്ക് രേഖാമൂലം താക്കീത് നല്‍കി. പ്രസ്താവനകള്‍നടത്തുമ്പോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദന്‍ ജാഗ്രത പാലിക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി മുഖേനയാണ് കടകം പള്ളിക്ക് മന്ത്രിക്ക് കത്തു നല്‍കിയത്.

കണ്ണൂരില്‍ കൺവെൻഷനിൽ സംസാരിക്കുകവെയായിരുന്നു കടകം പള്ളി വിവാദ പരാമർശവുമായി രംഗത്തെത്തിയത്. 1000 രൂപ 1200 രൂപയാക്കി വർധിപ്പിച്ച് പെൻഷൻ വീട്ടിൽ എത്തിച്ച പിണറായി വിജയന് ഒരു വോട്ട് കൊടുക്കാൻ പറയണം. ഇല്ലെങ്കിൽ അവരോട് ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാമതി. ഈ പൈസയെല്ലാം വാങ്ങിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കിൽ ഇതെല്ലാം കണ്ട് കൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ട്, അദ്ദേഹം തീർച്ചയായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാൻ നമുക്ക് സാധിക്കണം. ഇക്കാര്യം പെന്‍ഷന്‍കാരോട് പാർട്ടി പ്രവര്‍ത്തകര്‍ പറയണം. നമ്മൾ പറഞ്ഞില്ലെങ്കിൽ ബിജെപിക്കാരും കോൺഗ്രസുകാരും എല്ലാം വേറെന്തിങ്കിലും പറഞ്ഞ് ആ പാവങ്ങളെ പറ്റിക്കും. ബിജെപിയും കോണ്‍ഗ്രസും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനര്‍ഥി എം.ബി. രാജേഷിന്റെ പ്രചരണ റാലിയില്‍ യുവാവ് വടിവാളുമായെത്തിയ സംഭവത്തിൽ റിപ്പോര്‍ട്ട് നല്‍കാനും ‌‌ടിക്കാറാം മീണ സംസ്ഥാന പോലീസ് മേധാവിയോട് നിർദേശിച്ചു. പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആയുധങ്ങള്‍ കൈവശംവെക്കാന്‍ പാടില്ലെന്നാണ് നിയമം. സ്വതന്ത്രവും നീതി പൂര്‍വ്വവുമായ തിരഞ്ഞെടുപ്പിന് ഇത്തരം സംഭവങ്ങള്‍ തടസ്സം സൃഷ്ടിക്കും. വിഷയത്തിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.

സ്വതന്ത്രവും നീതി പൂര്‍വ്വവുമായ തിരഞ്ഞെടുപ്പിന് ഇത്തരം സംഭവങ്ങള്‍ തടസ്സം സൃഷ്ടിക്കും. തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആയുധങ്ങള്‍ കൈവശംവെക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. നിയമാനുസൃതമായ നടപടി എടുക്കണമെന്നും ടീക്കാറാം മീണ ഡിജിപിയോട് ആവശ്യപ്പെട്ടു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍