UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളവോട്ട് ആരോപണം; മുസ്ലീം ലീഗ് പ്രവർത്തകർ ഒന്നിലധികം തവണ പോളിങ്ങ് ബൂത്തിലെത്തിയെന്ന് സ്ഥിരീകരിച്ച് കാസർഗോഡ് കളക്ടർ

വിഷയത്തിൽ തനിക്ക് ലഭിച്ച വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും, പിന്നീടുള്ള കാര്യങ്ങൾ സിഇഒ വിശദീകരിക്കും കളക്ടർ പ്രതികരിച്ചു. 

കാസർഗോഡ് മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രങ്ങളിൽ കള്ള വോട്ട് ചെയ്തെന്ന റിപ്പോർട്ടിൽ ജില്ലാ കളക്ടർ നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. രണ്ട് ദിവസമായി നടത്തിയ തെളിവെടുപ്പാണ് ഇന്ന് പൂർത്തിയായത്. നടപടിക്രമങ്ങൾ പൂർത്തിയായതോടെ ആരോപണ വിധയരായ ലീഗ് പ്രവർത്തകർ ഒന്നിലധികം തവണ പോളിങ്ങ് ബൂത്തിലെത്തിയെന്ന് കളക്ടർ സ്ഥിരീകരിച്ചു. എന്നാൽ മറ്റ് പ്രതികരണങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. മുന്‍ ആരോപണങ്ങൾക്ക് സമാനമായി ഇവരും ബുത്തിലെത്തിയെന്നും കളക്ടർ പറയുന്നു.

ആരോപണ വിധേയരായ വ്യക്തികൾ ഒന്നിലധികം തവണ പോളിങ് ബൂത്തിൽ എത്തുന്നതായാണ് കണ്ടത്. ഇതിന്‌ എന്താണ് സംഭവിച്ചതെന്നാണ് ഇവരിൽ നിന്ന് ആരാഞ്ഞത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയമായതിനാൽ മറ്റ് വിവരങ്ങൾ പുറത്ത് പറയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ തനിക്ക് ലഭിച്ച വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും, പിന്നീടുള്ള കാര്യങ്ങൾ സിഇഒ വിശദീകരിക്കും കളക്ടർ പ്രതികരിച്ചു.

ആദ്യഘട്ട തെളിവെടുപ്പിൽ തിരിച്ചറിഞ്ഞ ആഷിഖ്, ഫായിസും എന്നിവരിൽ നിന്നാണ് ഇന്ന് തെളിവെടുപ്പാണ് ഇന്ന് പുർത്തിയാക്കിയത്. 69ആം നമ്പർ ബൂത്തിൽ ആഷിഖ് എന്നയാൾ രണ്ടു തവണയും, 70ആം നമ്പർ ബൂത്തിൽ ഫായിസും വോട്ട് ചെയ്തെന്നായിരുന്നു കണ്ടെത്തിയത്.  മുസ്ലീം ലീഗ് പ്രവർത്തകരായ ഇരുവരും ഈ ബൂത്തുകളിൽ കള്ളവോട്ട് ചെയ്‌തെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സി.പി.എം. പുറത്തുവിട്ടിരുന്നു. ഇതോടെയാണ് പരാതിയെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍