UPDATES

പത്രങ്ങളിൽ സ്വന്തം ചിത്രം വച്ച് പരസ്യം; ടിക്കാറാം മീണക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ടിക്കാറാം മീണയുടെ നടപടി സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതി പറയുന്നു.

സംസ്ഥാനത്ത് നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ പരാതി. ഞായറാഴ്ച കേരളത്തില്‍ ഇറങ്ങിയ പത്രങ്ങളിൽ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സ്വന്തം ചിത്രം വച്ച് പരസ്യം നല്‍കിയതിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി. കൊച്ചിയിലെ ഒരു അഭിഭാഷകനാണ് പരസ്യം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുള്ളത്.

സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നടപടിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സ്വന്തം ചിത്രം വച്ച് പരസ്യം നല്‍കുന്നത് നടപടി ശരിയല്ല. കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ടിക്കാറാം മീണയുടെ നടപടി സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതി പറയുന്നു.

അതിനിടെ, പരസ്യത്തിനെതിരെ എഴുത്തുകാരനായ എൻ എസ് മാധവനും രംഗത്തെത്തി. ‘കേരളത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ മുഖമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍, ഇത് പരിഹാസ്യമാണ്. ഇത്തരത്തിൽ ഒരു നടപടി കേരള ചരിത്രത്തിൽ പരിവില്ലാത്തതാണ്, ചീഫ് ഇലക്ഷന്‍ കമ്മിഷണറോ ഇലക്ഷന്‍ കമ്മിഷണര്‍മാരോ ഇത്തരത്തില്‍ പരസ്യം നൽകിയിട്ടില്ല. പദവിയുടെ അന്തസ്സിന് കോട്ടംതട്ടുന്ന തരത്തിലുള്ള നടപടിയാണിത്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണം’ എൻ എസ് മാധവൻ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

വോട്ടര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെ, വോട്ടിങ്ങ് രീതി എന്നിവ വിശദികരിക്കുന്ന പത്ര പരസ്യമാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. പരസ്യത്തിൽ ടിക്കാറാം മീണയുടെ ചിത്രം പ്രാധാന്യത്തോടെ നൽകുകയും ചെയ്തിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍