UPDATES

പാർട്ടി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച മാത്രമല്ല, ശബരിമലയും പരിശോധിക്കും: സീതാറാം യെച്ചൂരി

ഡൽഹിയിൽ ചേർന്ന പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടുയുടെ ശക്തി കേന്ദ്രങ്ങളിൽ വൻ തോതിൽ വോട്ട് ചോർന്നെന്ന് സമ്മതിച്ച് സിപിഎ ദേശീയ ജനറൽ സെക്രട്ടറി സിതാരാം യെച്ചുരി. തിര‍ഞ്ഞെടുപ്പിലെ പ്രകടനങ്ങൾ വിമർശനാത്മകമായി വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കന്നു. തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ഡൽഹിയിൽ ചേർന്ന പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പാർട്ടിക്കുണ്ടായ വോട്ട് ചോർച്ചയുടെ കാരണങ്ങൾ പിബി വിലയിരുത്തി. ആത്മ പരിശോധന നടത്തി പാഠങ്ങൾ പിബി ഉൾ‌ക്കൊള്ളും. സംസ്ഥാന കമ്മിറ്റികൾ ചേർന്ന് തോൽവിയെ കുറിച്ച് ചര്‍ച്ചചെയ്യും. ശബരിമല തോൽവിക്ക് കാരണമായോ എന്നോ എന്നും വിശദമായി പരിശോധിക്കും. തിര‍ഞ്ഞെടുപ്പിലെ പ്രകടനങ്ങൾ സംസ്ഥാന കമ്മിറ്റികൾ ഉള്‍പ്പെടെ വിമർശനാത്മകമായി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും സിപിഎം പോളിറ്റ് ബ്യൂറോ രൂക്ഷമായി വിമർശിക്കുന്നുണ്ട്. നീതിപുർവമായ തിരഞ്ഞെടുപ്പ് നടപടികൾ നടത്തുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടു. തൃപുരയിലും ബംഗാളിലും അരങ്ങേറിയ അക്രമങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളില്‍ പാർട്ടിയുടെ നിരവധി പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ബംഗാളിൽ രണ്ട് പാർട്ടി പാർട്ടി പ്രവർത്തകർക്കും ത്രിപുരയിൽ ഒരാൾക്കും ഇതുമൂലം ജീവഹാനി ഉണ്ടായെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കേരളത്തിലുൾപ്പെടെ വൻ പരാജയമാണ് ഇത്തവണ സിപിഎമ്മും ഇടത് പക്ഷവും നേരിട്ടത്. കേരളത്തിൽ ഒരു മണ്ഡലത്തിൽ മാത്രമായിരുന്നു വിജയം. മുന്നണി സംവിധാനത്തില്‍ മൽസരിച്ച് തമിഴ്നാട്ടിലാണ് പാർട്ടി അൽമെങ്കിലും മികച്ച പ്രകടനം നടത്തിയത്. രണ്ട് സീറ്റുകളാണ് ഇവിടെ സിപിഎം നേടിയത്. ബംഗാളിൽ ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇത്തവണ മുന്ന് അംഗങ്ങൾ മാത്രമാണ് സിപിഎമ്മിന് രാജ്യത്തുള്ളത്. തമിഴ്നാട്ടിൽ സിപിഐയും രണ്ട് സീറ്റിൽ വിജയിച്ചു.

ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍