UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൂട് വർധിക്കുന്നു; മണിയാശാന്‍ ഇത്തിരി വിയര്‍ക്കും; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

നിലവിലെ സാഹചര്യത്തിൽ 19 ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു കഴിഞ്ഞ ദിവസത്തെ ആഭ്യന്തര ഉത്പാദനം.

താപനിലയിൽ ക്രമാതീതമായ വർധന രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് എന്ന് റിപ്പോർട്ടുകൾ. ഏപ്രിലില്‍ രേഖപ്പെടുത്തിയ 79 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗ നിരക്ക്. എന്നാൽ ഇത്തവണ മാർച്ച് ആദ്യവാരം തന്നെ ഇത് 80 ദശലക്ഷം യൂണിറ്റ്‌ പിന്നിട്ടതായി വൈദ്യുതി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ചൂട് ക്രമാതീതമായി കുടുയ പശ്ചാത്തലത്തിൽ എസി, ഫാൻ എന്നിവയുടെ ഉപയോഗത്തിലുണ്ടായ വർധനയാണ് രണ്ടാഴ്ചയായി ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയതിന് പിന്നിലെന്നും ബോര്‍ഡ് പറയുന്നു.

അതിനിടെ, വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിൽ ലോഡ്ഷെഡിങ്ങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സാധ്യമല്ലെന്നിരിക്കെ സാഹചര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും. സംസ്ഥാനത്ത് വേനല്‍ മഴ വൈകുന്നതും ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നിരിക്കെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങേണ്ടിയും വരും. ഇക്കാര്യത്തിൽ തീരുമാനം ആയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അണക്കെട്ടുകളിലെ ജലനിരപ്പ് നിലവിൽ തന്നെ താണ നിലയിലാണ്. വേനല്‍ കടുക്കുന്ന സാഹചര്യത്തിൽ ഇത് ഇനിയും താഴുന്ന അവസ്ഥ വന്നാൽ വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ 19 ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു കഴിഞ്ഞ ദിവസത്തെ ആഭ്യന്തര ഉത്പാദനം. എന്നാൽ ഉപഭോഗം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിൽ ശേഷം വേണ്ടി വന്ന വൈദ്യുതി പുറത്ത് നിന്നും ബോര്‍ഡ് എത്തിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍