UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക്കിസ്താനെതിരെ ചാവേറുകളെ സൃഷ്ടിച്ച് തിരിച്ചടിക്കണം; മുൻ സൈനിക മേധാവി

തീവ്രവാദ സംഘങ്ങളെ ഇന്റലിജൻസ് തേടി കണ്ടെത്തണം, ഇവരെ തുടർച്ചയായി വേട്ടയായി ഒന്നിന് പിറകെ ഒന്നായി വക വരുത്തണമെന്നും മുൻ സൈനിക മേധാവി പറയുന്നു.

പുൽവാമയിൽ 43 സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം പരാജയമെന്ന് കുറ്റപ്പെട്ടുത്തി മുൻ സൈനിക മേധാവി ജന. ശങ്കർ റോയ് ചൗധരി. രാജ്യത്തുണ്ടാവുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ അനൗദ്യഗിക മാർഗങ്ങളിലൂടെ തിരിച്ചടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 70 ട്രക്കുകളിലായി ഇത്തരത്തിൽ വലിയൊരു സംഘം സൈനികരെ ഒരുമിച്ച് കൊണ്ടുപോയത് തെറ്റായ നടപടിയാണ്. എന്നാൽ ഹീനമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ഇല്ലായ്മ ചെയ്യണമെന്നും 1994-97 കാലത്ത് സൈനിക മേധാവിയായിരുന്ന ചൗധരി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പ്രതികരിച്ചു.

ജയ് ഷെ മുഹമ്മദ്, അല്‍ ഖായിദ തുടങ്ങിയ സംഘടനകൾ കാലങ്ങളായി പ്രവർത്തിച്ച് വരുന്നതാണ്. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ഇവയെ കുറിച്ച് ധാരാളം വിവരങ്ങൾ കൈവശമുണ്ട്. തീവ്രവാദ സംഘങ്ങളെ ഇന്റലിജൻസ് തേടി കണ്ടെത്തണം, ഒറ്റയടിക്ക് ഇത്തരം സംഘടനകളെ ഇല്ലാതാക്കാനാവില്ല, എന്നാൽ ഇവരെ തുടർച്ചയായി വേട്ടയായി ഒന്നിന് പിറകെ ഒന്നായി വക വരുത്തണമെന്നും മുൻ സൈനിക മേധാവി പറയുന്നു.

പാക്കിസ്താനിൽ നിന്നും നുഴഞ്ഞു കയറുന്ന അക്രമികളെ കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇവർക്ക് ഒളിത്താവളമൊരുക്കാൻ പ്രാദേശികമായ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇത്തരം നടപടികളിൽ പാക്കിസ്താനും പങ്കുണ്ട്. അക്രമികൾക്ക് സഹായം ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കണം.

അതേസമയം, രാജ്യത്തിന് സ്വന്തമായി ചാവേറുകൾ വേണമെന്നും മുൻ സൈനിക മേധാവി പറയുന്നു. എന്നാൽ സർക്കാരുകളോ സൈന്യമോ ഇതിന് തയ്യാറാവില്ല. കാരണം അത് അവരുടെ ജോലിയിൽ പെടുന്നതല്ല. ഇത്തരം സംഘങ്ങളെ ഒരുക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. നമുക്ക് വേണ്ട് ഒരു മുന്നാം കക്ഷിയാണ്. സർക്കാരിതര ഏജൻസി ഈ ദൗത്യം ഏറ്റെടുക്കണം. നമുക്ക് നഷ്ടപ്പെട്ട ഒരോ ജിവനും ഇതുവഴി പ്രതികാരം ചെയ്യണമെന്നും അദ്ദേഹം പറയുന്നു.

കാശ്മീരിലും അതിർത്തിക്ക് പുറത്തുനിന്നും രാജ്യം ഭീഷണി നേരിടുന്നുണ്ട്. രാജ്യത്ത് എത്തുന്ന അക്രമികൾക്ക് എവിടെ നിന്നാണ് ആയുധങ്ങളും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നതെന്ന് കണ്ടെത്തണം. തീവ്രവാദവും സമാധാന ചർച്ചകളും ഒരുമിച്ച് കൊണ്ട് പോവാനാവില്ല. അക്രമങ്ങൾക്ക് അതേ നാണയത്തിലുള്ള തിരിച്ചടിക്കുയാണ് വേണ്ടത്, അതിന് ശേഷം ചർച്ചകൾ മതിയെന്നും ‍ചൗധരി അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍