UPDATES

ന്യൂസ് അപ്ഡേറ്റ്സ്

980 സർവീസുകൾ മുടങ്ങി; കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി രുക്ഷം

പകരം സംവിധാനങ്ങൾ ഒരുക്കി പ്രതിസന്ധി മറികടക്കാനാണ് കെഎസ് ആർടിസിയുടെ നീക്കം.

എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതോടെ കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി രൂക്ഷമായി. ജീവനക്കാരുടെ കുറവ് മുലം മാത്രം ഇന്ന് സംസ്ഥാനത്താകെ 900ത്തിലധികം സര്‍വീസുകള്‍ മുടങ്ങിയതായി കെഎസ്ആര്‍ടിസി പറയുന്നു. 10 മണിവരെയുള്ള കണക്കുകളാണിത്.  ഇതോടെ സംസ്ഥാനത്തെ സർവീസുകളുടെ ഇരുപത്തിയഞ്ച് ശതമാനവും മുടങ്ങിയേക്കും. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ മാത്രം റദ്ദാക്കിയത് 193 സര്‍വീസുകളാണ്. സംസ്ഥാനത്തെ മിക്ക ഡിപ്പോയിലും 15നും 20 നും ഇടയ്ക്ക് സര്‍വീസുകള്‍ ഓടിച്ചിട്ടില്ല.

കൊച്ചിയില്‍ രാവിലെ നടക്കേണ്ടിയിരുന്ന 62 ല്‍ 24 ലധികം സര്‍വീസുകള്‍ മുടങ്ങി. തിരു-കൊച്ചി സര്‍വീസുകളേയും ജനറല്‍ സര്‍വീസുകളേയുമാണ്  പ്രശ്നം ബാധിച്ചിരിക്കുന്നത്. മലബാർ മേഖലയിൽ ഇതുവരെ  79 സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തല്‍മണ്ണയില്‍ അഞ്ചും കണ്ണൂരില്‍ എട്ടും വയനാട്ടില്‍ 26 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്.

അതേസമയം, പകരം സംവിധാനങ്ങൾ ഒരുക്കി പ്രതിസന്ധി മറികടക്കാനാണ് കെഎസ് ആർടിസിയുടെ നീക്കം. ഇതിനായി സ്ഥിരം ജീവനക്കാരെ അവധി ഉൾപ്പെടെ റദ്ദാക്കി തിരികെ വിളിച്ചു. ജീവനക്കാർക്ക് അധിക ഡ്യൂട്ടി നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം. ഇതിനായി അധിക വേതനും കെഎസ് ആർടിസി വാഗ്ദാനം ചെയ്യുന്നുണ്ട്. അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പിറകെ കെഎസ്ആർടിസിയിൽ ജീവനക്കാരായ കണ്ടക്ടർ ലൈസൻസുള്ള മെക്കാനിക്കുകളെ ഉപയോഗപ്പെടുത്താനും നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്‌തെങ്കിലും അധികഡ്യൂട്ടിയെടുക്കാന്‍ മിക്കയിടത്തും ആരും തയാറായിട്ടില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

എന്നാൽ, ഇന്നുതന്നെ പിഎസ് സി റാങ്കുപട്ടികയിലുളളവർക്ക് നിമന ഉത്തരവ് നൽകണമെന്ന് പറയുമ്പോഴും 250 പേര്‍ക്ക് മാത്രമേ ഇതുവരെ നിയമന ഉത്തരവ് നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. ഈ സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തൽ. 3861 എംപാനല്‍ ജീവനക്കാരെയാണ് ഇന്നലെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.

 

‘നാലായിരം കുടുംബങ്ങളാണ് പട്ടിണിയാകാന്‍ പോകുന്നത്’; കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കണ്ടത് വികാരനിര്‍ഭര രംഗങ്ങള്‍

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍