UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതി അനുവദിച്ച സമയ പരിധിയും തീർന്നു; 2,017 എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു, സർവീസുകൾ താളം തെറ്റിയേക്കും

കഴിഞ്ഞ 3 വർഷത്തിനിടെ കെഎസ്ആർടിസിയിൽ നിന്നു 5,522 ജീവനക്കാരെ പിരിച്ചു വിട്ടതായി മന്ത്രി എ.കെ. ശശീന്ദ്രൻ

പിരിച്ചുവിടൽ നടപടികൾക്ക് സാവകാശം തേടി സമീപിച്ച സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതി അനുവദിച്ച സമയ പരിധിയും തീർന്നതോടെ കെഎസ്ആർടിസി യിൽ നിന്നും 2107 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടു തെക്കൻ മേഖലയിലെ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371പേരെയുമാണ് പിരിച്ചുവിട്ടത്. പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ എംപാനൽ കണ്ടക്ടർമാക്ക് പിന്നാലെ എംപാനല്‍ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാൽ സർക്കാർ നൽകിയ പുനപ്പരിശോധനാ ഹർജിയിൽ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെഎസ്ആർടിസി ഇന്നലെ ഉത്തരവിറക്കിയത്. എന്നാൽ ഇത്രയേറെ ജീവനക്കാർ ഒരുമിച്ച് പുറത്ത് പോവുന്നതോടെ കെ എസ് ആർ ടി സി സർവ്വീസുകളെ നടപടി പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, കഴിഞ്ഞ 3 വർഷത്തിനിടെ കെഎസ്ആർടിസിയിൽ നിന്നു 5,522 ജീവനക്കാരെ പിരിച്ചു വിട്ടതായി മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. സ്ഥിരം ജീവനക്കാരും ഉൾപ്പെടെയുള്ള കണക്കാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്.

കോടതി നിർദേശമില്ലാതെ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി ഇതുവരെ 562 സ്ഥിരം ഡ്രൈവർമാരെയും 762 സ്ഥിരം കണ്ടക്ടർമാരെയും പിരിച്ചുവിട്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം 4071 താൽക്കാലിക കണ്ടക്ടർമാരെയും പിരിച്ചുവിട്ടു. ദീർഘകാല അവധിയിൽ പ്രവേശിച്ച ശേഷം ജോലിക്കു തിരിച്ചെത്താത്ത ജീവനക്കാരെ ഉൾപ്പെടെയാണ് നടപടി. സ്ഥിരപ്പെടുത്തി നിയമനം ലഭിച്ച 55 ഡ്രൈവർമാരുടെയും 72 കണ്ടക്ടർമാരുടെയും നിയമനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കിയതായും മന്ത്രി അറിയിച്ചു.

നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍