UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എൻഡോസൾഫാൻ ദുരിത ബാധിതരുടെ സങ്കടയാത്ര ക്ലിഫ് ഹൗസിന് മുന്നിൽ; അനൗദ്യോഗിക ചര്‍ച്ചകളുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുമായി അമ്മമാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങളിൽ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമര സമിതി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തുന്ന സങ്കടയാത്ര  മുഖ്യമന്ത്രിയുടെ  ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിലെത്തി. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയാണ് സങ്കടയാത്ര ഉൾപ്പെടെ സംഘടിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുമായി അമ്മമാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് യാത്ര. പ്രതിഷേധ സമരം മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ  പോലീസ് തടഞ്ഞു.

എന്നാൽ ആവശ്യങ്ങള്‍ അംഗീകരിക്കും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്. കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരൻ ഉള്‍പ്പെടെ  ഇന്ന് സമര പന്തൽ സന്ദർശിച്ചിരുന്നു.

അതിനിടെ, സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമരക്കാരുമായി ഓഫീസ്  നടത്തുന്ന അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സമരക്കാരുമായി ചർച്ച നടത്തി. പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി വിഎം സുധീരൻ രാവിലെ സമരപന്തൽ സന്ദർശിച്ച് കൊണ്ട് വ്യക്തമാക്കിയിരുന്നു.  വിഎം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മാറിമാറി വന്ന സര്‍ക്കാറുകൾ എൻഡോസൾഫാൻ ബുരിത ബാധിതരെ സഹായിക്കാൻ നിരവധി പദ്ധതികൾ കൊണ്ടു വന്നിട്ടുണ്ട്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ടവരെ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു വിഎം സുധീരൻ ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍