UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വായ്പാ ക്രമക്കേട്; ചന്ദ കൊച്ചാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

വീഡിയോകോണിന്റെ മുംബൈയിലുള്ള ഓഫീസ്, കൊച്ചാറിന്റെ വീടുകള്‍ എന്നിങ്ങനെ മുംബൈയിലും ഔറംഗബാദിലുമായിരുന്നു പരിശോധന. .

വിഡിയോകോൺ കമ്പനിക്ക്​അനധികൃതമായി വായ്പ അനുവദിച്ചുവെന്ന കേസിൽ ഐസിഐസിഐ മുൻ ചെയർമാന്‍ ചന്ദാ കൊച്ചാർ ഉൾപ്പെടെയുള്ളവരെ എൻഫോഴ്മെന്റ് ചോദ്യം ചെയ്യും. ഇതിനാൻ ചന്ദകൊച്ചാർ, വീഡിയോകോൺ പ്രമോട്ടർ വേണുഗോപാൽ ദൂത് എന്നിവർക്ക് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി മുംബൈയിലെത്തണമെന്നാണ് ആവശ്യം.

കേസുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിന്റെയും വേണുഗോപാൽ ദൂതിന്റെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പരിശിധന നടത്തിയിരുന്നു. ഇതിന് പിറകെയാണ് നടപടി. റെയ്ഡിന്റെ വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പുറത്തുവിട്ടത്. വീഡിയോകോണിന്റെ മുംബൈയിലുള്ള ഓഫീസ്, കൊച്ചാറിന്റെ വീടുകള്‍ എന്നിങ്ങനെ മുംബൈയിലും ഔറംഗബാദിലുമായിരുന്നു പരിശോധന. .

വായ്പ കേസിൽ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന്​ പിന്നാലെ മുവർക്കുമെതിരായി സിബിഐ അടുത്തിടെ കുറ്റപത്രം സമർപ്പിക്കകയും ചെയ്തിരുന്നു. തട്ടിപ്പുകേസുകളില‍്‍ പതിവ് നടപടിയുടെ ഭാഗമായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അഞ്ചു ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടക്കുകയായിരുന്നു. ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

ചന്ദ കൊച്ചാർ ഐസിഐസി ബാങ്ക് ചെയർമാനിരിക്കെ വീഡിയോകോണ്‍ ലിമിറ്റഡിന് 2012ല്‍ അനധികൃതമായി 1875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ്. വായ്പ അനുവദിക്കുന്നതിലൂടെ ചന്ദ കൊച്ചാര്‍ തന്റെ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ആരോപണം ഉയർന്നിരുന്നു. വായ്പ കിട്ടിയ സമയത്തുതന്നെ ദീപക് കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിന്റെ സ്ഥാപനത്തിൽ വീഡോയോകോൺ പ്രമോട്ടർ വേണുഗോപാല്‍ ധൂത് കോടികള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. എസ്ബിഐ ഉള്‍പ്പടെ 20 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 40,000 കോടി രൂപയുടെ വായ്പ വീഡിയോകോണിന് അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍