UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: എല്ലാവര്‍ക്കും സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി; ക്രമസമാധാനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ ആദ്യം പൊലീസിനെ ആയിരുന്നു സമീപിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികളുടെ നടപടിയെ അപക്വം എന്ന് വിശേഷിപ്പിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന എല്ലാ വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന കോടതി. വിശ്വാസികളാണെന്നും ദര്‍ശനത്തിന് സുരക്ഷ വേണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകരടക്കം നാല് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായുരുന്നു കോടതിയുടെ നിര്‍ദ്ദേശം. വരാനിരിക്കുന്ന മണ്ഡല മകര വിലക്ക് തീര്‍ത്ഥാടനത്തിന് മുന്നോടിയായി ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കും വിധം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം.
വിശ്വാസികളായ എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ ആദ്യം പൊലീസിനെ ആയിരുന്നു സമീപിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികളുടെ നടപടിയെ അപക്വം എന്ന് വിശേഷിപ്പിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഇപ്പോള്‍ ഉത്തരവ് ഇറക്കേണ്ട കാര്യമില്ല. ഹര്‍ജിക്കാര്‍ക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. അതു കൊണ്ട് ഇപ്പോള്‍ ഉത്തരവ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു.

അതേസമയം, തുലമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ ശബരിമലയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ എത്തിയതിനാലാണെന്ന സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വരുന്ന തീര്‍ത്ഥാടന കാലത്തുള്‍പ്പെടെ ക്രമസമാധാനം പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പും ഹൈക്കോടതി രേഖപ്പെടുത്തി.

‘വാവര്‍ സ്വാമിയുടെ ഹൃദയമിരിക്കുന്ന ഇടം കൂടിയാണ് സന്നിധാനം’; അന്യമതസ്ഥരെ തടയണമെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജി തള്ളി

ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?

ശബരിമലയിലേക്കുള്ള വഴിയില്‍ വെള്ളം തേടി പലായനം ചെയ്യേണ്ടി വരുന്ന കുറച്ച് മനുഷ്യര്‍ ജീവിക്കുന്നുണ്ട്‌: മലംപണ്ടാരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍