UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇപി ജയരാജന്‍ വീണ്ടും വ്യവസായ മന്ത്രിയാവും; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

ഇപി വ്യവസായ മന്ത്രിയാവുന്നതോടെ നിലവില്‍ വകുപ്പ് ചുമതലയുള്ള എസി മൊയ്തീന്‍ തദ്ദേശ സ്വയംഭരണം വകുപ്പ് നല്‍കും. കെടി ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

കേരള മന്ത്രി സഭയില്‍ വീണ്ടും പുനസംഘടിപ്പിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുമാസം പിന്നിടുന്നതിന് മുന്‍പ് തന്നെ രാജിവയക്കേണ്ടി വന്ന ഇപി ജയരാജന്‍ മന്ത്രി സഭയിലേക്ക് മടങ്ങിയെത്തും. ബന്ധുനിയമന വിവാദത്തില്‍പ്പെട്ടായിരുന്നു വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന് രാജി വയ്‌ക്കേണ്ടിവന്നത്. ജയരാജന്റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായതായാണ് റിപോര്‍ട്ട്.

ജയരാജന്‍ മുന്‍പ് വഹിച്ചിരുന്നു വ്യവസായ വകുപ്പ് നല്‍കാനും തീരുമാനമായതായാണ് വിവരം. ജയരാജന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച കഴിഞ്ഞ ദിവസം ചര്‍ച്ചനടത്തിയിരുന്നു. ഇപി വ്യവസായ മന്ത്രിയാവുന്നതോടെ നിലവില്‍ വകുപ്പ് ചുമതലയുള്ള എസി മൊയ്തീന്‍ തദ്ദേശ സ്വയംഭരണം വകുപ്പ് നല്‍കും. കെടി ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. ജയരാജന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച ഉണ്ടാകുമെന്നാണ് വിവരം.

പുനസംഘടനയുടെ ഭാഗമായി ഘടകക്ഷിയായ സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ തീരുമാനമായി. സിപിഎമ്മിന് ഒരു മന്ത്രികൂടി വരുന്നതോടെയാണ് സിപിഐ അവകാവശ വാദം ഉന്നയിച്ചത്. സിപിഎം-സിപിഐ അനൗദ്യോഗിക നേതൃതല ചര്‍ച്ചയിലാണ് ചീഫ് വിപ്പ് നല്‍കാന്‍ തീരുമാനിച്ചത്.

എല്‍ഡി എഫ് സര്‍ക്കാര്‍ ്അധികാരത്തിലെത്തി 142-ാം ദിവസമായിരുന്നു ജയരാജന്‍ രാജിവച്ചത്. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മനേജരായും നിയമിച്ചതു സംന്ധിച്ച വിവദത്തിലായിരുന്നു രാജി. 2016 ഒക്ടോബര്‍ 14നായിരുന്നു രാജി. മന്ത്രിയായി സെപ്തംബര്‍ 26ന് ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഇതിനിടെ കോടതിയില്‍ നിലപാടെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍