UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇപി ജയരാജന്‍ മന്ത്രിയായി ചുമതലയേറ്റു

രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ജയരാജന് സത്യവാചകം ചൊല്ലിക്കൊടുത്തു.

മട്ടന്നുര്‍ എംഎല്‍എയും സിപി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കകം ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് പുറത്തു പോവേണ്ടി വന്ന ഇ പി ജയരാജന്‍ ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് വീണ്ടും സത്യ പ്രതിജ്ഞചെയ്ത് അധികാരമേറ്റത്. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ജയരാജന് സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, സര്‍ക്കാരിലെ വിവിധ മന്ത്രിമാര്‍, ഘടക കക്ഷി നേതാക്കള്‍ എന്നിവരുള്‍പ്പെടെ 200 ഓളം പേര്‍ പങ്കെടുത്തു. എന്നാല്‍ ജയരാജന്റെ മടങ്ങിവരവ് അധാര്‍മികതയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. മുന്‍പ് വഹിച്ചിരുന്ന വ്യവസായ വകുപ്പിന്റെ ചുമതല തന്നെയാണ് രണ്ടാം വരവിലും അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ജയരാജന്റെ മടങ്ങിവരവോടെ എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്തിമാരുടെ എണ്ണം എണ്ണം 20 ആവും. സത്യ പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം സെക്രട്ടേറിയേറ്റിലെത്തിയ ഇ പി ജയരാജന്‍ മന്ത്രിയായി ചുമതലയേറ്റു. ജയരാജന്‍കൂടി പങ്കെടുക്കുന്ന മന്ത്രിസഭായോഗവും ഇന്ന് നടക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍