UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റ്: ഇന്ത്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിലെ എംപിമാര്‍

അറസ്റ്റില്‍ കഴിയുന്നവര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള ഭീകരവിരുദ്ധ നിയമായ യുഎപി എ ക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നതാണ് അംഗങ്ങള്‍ നല്‍കിയ കത്ത്.

ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത സാമൂഹിക പ്രലര്‍ത്തകരെ വിട്ടയക്കുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ കരാറുകളും നിര്‍ത്തിവയക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ഒമ്പത് അംഗങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് യുനിയന്‍ വിദേശ്യകാര്യ വകുപ്പിലെ ഉന്നത വൃത്തങ്ങളോട് ആവശ്യം ഉന്നയിച്ച് കത്തുനല്‍കിയത്. സെപ്റ്റംബര്‍ 12നാണ് കത്ത് നല്‍കിയിട്ടുള്ളത്. അറസ്റ്റില്‍ കഴിയുന്നവര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള ഭീകരവിരുദ്ധ നിയമായ യുഎപി എ ക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നതാണ് അംഗങ്ങള്‍ നല്‍കിയ കത്ത്.

കൊളോണിയല്‍ കാലത്തെ നിയമങ്ങളില്‍ നിന്നും പകര്‍ത്തിയ ഏറ്റവും ക്രൂരമായ നിയമങ്ങളിലൊണിത്. ‘ ആദിവാസികളെയും ദളിതരെയും മതന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കുന്ന, പൗരന്മാരെ തരംതിരിക്കുന്ന ഒരു സര്‍ക്കാറുമായി എങ്ങനെയാണ് യൂറോപ്യന്‍ കമ്മീഷന് യോജിച്ച് മുന്നോട്ടുപോകാന്‍ കഴിയുക- കത്ത് ചോദിക്കുന്നു. ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണ് ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ സായിബാബയെ ജയിലിലടച്ചത്. ഇത് കൊടിയ പീഡനമെന്ന് വിശേഷിപ്പിക്കാവുന്നഒന്നാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

‘അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കും വരെ, ആദിവാസികള്‍ക്കും ദളിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും, കശ്മീരി, മണിപ്പൂരി ജനതയ്ക്കും എതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുംവരെ ഇന്ത്യന്‍ സര്‍ക്കാറുമായുള്ള കരാറുകള്‍ ഉള്‍പ്പെടെ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും കത്ത് പറയുന്നു. ഓഗസ്റ്റ് 28 വരെയാണ് അറസ്റ്റിലായ ആക്റ്റിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ കസ്റ്റഡി കാലാവധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍