UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറുവിലങ്ങാട് മഠത്തില്‍ ബിഷപ്പിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; നുണപരിശോധന നടത്താന്‍ പോലീസ്, കൂടുതല്‍ അറസ്റ്റുണ്ടായേക്കും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധന നടത്താന്‍ (പോളിഗ്രാഫ് ടെസ്റ്റ്) നടത്തുന്നതിന് അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപ്പിക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ കുറുവിലങ്ങാട്ടെ മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ 11 മണിയോടെ മഠത്തിലെത്തിച്ച ബിഷപ്പിന്റെ തെളിവെടുപ്പ് 50 മിനിറ്റോളം നീണ്ടുനിന്നു. കന്യാസ്ത്രി നല്‍കിയ പരാതിപ്രകാരം 2014 ല്‍ ബിഷപ്പ് ആദ്യമായി ബലാല്‍സംഗം ചെയ്‌തെന്ന പറയുന്ന മഠത്തിലെ 20 നമ്പര്‍ മുറിയിലായിരുന്നു പ്രധാനമായി നടപടികള്‍ പുരോഗമിച്ചത്. ഫ്രാങ്കോ മുളയക്കല്‍ മഠത്തിലെത്തിയതിന് പ്രധാന തെളിവായ സന്ദര്‍ശക രജിസ്റ്ററടക്കം തെളിവെടുപ്പിന്റെ ഭാഗമായി പരിശോധിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി 11.15 ഓടെ തന്നെ പോലീസ് സംഘം കോട്ടയം പോലീസ് ക്ലബിലേക്ക് മങ്ങുകയായിരുന്നു.

പാല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ട ഫ്രാങ്കോ മുളയ്ക്കലിലെ നാളെ ഉച്ചക്ക് 2.30 ന് വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ട് പശ്ചാത്തലത്തിലാണ് തെളിവെടുപ്പ് നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നത്.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധന നടത്താന്‍ (പോളിഗ്രാഫ് ടെസ്റ്റ്) നടത്തുന്നതിന് അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപ്പിക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. പരാതിയില്‍ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണിത്. നേരത്തെ ചോദ്യം ചെയ്യലിലുടനീളം ഫ്രാങ്കോ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.

അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരപണം നേരിടുന്ന വൈദികന്‍ ജെയിംസ് എര്‍ത്തയില്‍, കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ ഉള്‍പ്പടെയുവരെ അരസ്റ്റ്‌ചെയ്യാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.

അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍