UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ വ്യാജരേഖ കേസില്‍ അറസ്റ്റില്‍

2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അമിത് ജോഗിക്കെതിരെ മര്‍വാഹി മണ്ഡലത്തില്‍ മത്സരിച്ച സമീറ പൈക്രയുടെ പരാതിയിലാണ് കേസും അറസ്റ്റും.

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകനും മുന്‍ എംഎല്‍എയുമായ അമിത് ജോഗി വ്യാജ രേഖ കേസില്‍ അറസ്റ്റില്‍. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അജിത് ജോഗി കള്ളം പറഞ്ഞതായാണ് ആരോപണം. ജാതിയും ജനന തീയതിയും സംബന്ധിച്ച് അമിത് ജോഗി കള്ളം പറഞ്ഞതായി പൊലീസ് ആരോപിക്കുന്നു. വഞ്ചനയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബിലാസ്പൂരിലെ വീട്ടില്‍ നിന്നാണ് അമിത് ജോഗിയെ അറസ്റ്റ് ചെയ്തത്.

2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അമിത് ജോഗിക്കെതിരെ മര്‍വാഹി മണ്ഡലത്തില്‍ മത്സരിച്ച സമീറ പൈക്രയുടെ പരാതിയിലാണ് കേസും അറസ്റ്റും. തിരഞ്ഞെടുപ്പില്‍ അമിത് ജോഗി വിജയിച്ചിരുന്നു. നിയമസഭയുടെ കാലാവധി കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി, ഛത്തീസ്ഗഡ് ഹൈക്കോടതി സമീറ പൈക്രയുടെ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് പുതിയ പരാതിയുമായി സമീറ പൊലീസിനെ സമീപിക്കുകയായിരുന്നു.

1977ല്‍ ടെക്‌സാസില്‍ ജനിച്ച അമിത് ജോഗി, സത്യവാങ്മൂലത്തില്‍ പറയുന്നത് 1978ല്‍ ഛത്തീസഗ്ഡിലെ ഗോറെല ഗ്രാമത്തില്‍ ജനിച്ചു എന്നാണ് എന്ന് പരാതിയില്‍ സമീറ പൈക്ര പറയുന്നു. ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയായ അജിത് ജോഗി 2016ല്‍ കോണ്‍ഗ്രസ് വിട്ട് ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് രൂപീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി എസ് പിയുമായി സഖ്യത്തില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍