UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ഉറപ്പിനെ സ്വാഗതം ചെയ്യുന്നു, ഐക്യമലയാള പ്രസ്ഥാനം പി എസ് സി ആസ്ഥാനത്തിന് മുന്നിലെ സമരം പിൻവലിച്ചു

പി എസ് സി പരീക്ഷകള്‍ മലയാളത്തിലും നടത്തുന്നതിന് സംസ്ഥാന മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ  ഐക്യമലയാള പ്രസ്ഥാനം പി എസ് സി ആസ്ഥാനത്തിന് മുന്നിൽ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. കെ .എ. എസ് ഉൾപ്പെടെ ഇനി വിജ്ഞാപനം ചെയ്യാനിരിക്കുന്ന എല്ലാ പി.എസ് സി പരീക്ഷകളും മലയാളത്തിലും കൂടി നടത്തുമെന്ന  മുഖ്യമന്ത്രിയുടെ ഉറപ്പിനെ സ്വാഗതം ചെയ്യുന്നെന്നും സമര സമിതി നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.

പി.എസ്.സി. ഓഫീസിനു മുൻപിൽ കഴിഞ്ഞ 19 ദിവസമായി സംയുക്ത സമരസമിതി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരമാണ് തൽക്കാികമായി നിർത്തിവെക്കുയ്ക്കാൻ തീരുമാനിച്ചത്. .എസ്.സി. പരീക്ഷകളല്ലാം മലയാളത്തിലാക്കുമെന്നും സാങ്കേതിക പദാവലികളുടെ വിജ്ഞാനകോശം തയ്യാറാക്കുന്നതിന് വിദഗ്ദ്ധസമിതി രൂപീകരിക്കും,ഭാവിയിൽ ന്യൂനപക്ഷഭാഷകളിലും പരീക്ഷകൾ നടത്തുമെന്നുള്ള പ്രഖ്യാപനങ്ങളെയും സംയുക്ത സമരസമിതി സ്വാഗതം ചെയ്തു. എന്നാൽ മുഖ്യമന്ത്രി പി.എസ്.സി യോട് നിർദ്ദേശിച്ചതും നടപ്പിലാക്കാമെന്ന് പി.എസ്.സി തത്വത്തിൽ അംഗീകരിച്ചതുമായ കാര്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതുവരെ സംയുക്തസമരമുന്നണി തുടരുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

സമരത്തിനോട് ഐക്യപ്പെട്ട എല്ലാ സംഘടനകളെയും എം.ടി. വാസുദേവൻ നായർ, സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, വി. മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ തുടങ്ങി എഴുത്തുകാർ, ശാസ്ത്ര – സാംസ്കാരിക -സാമൂഹിക – രാഷ്ട്രീയ പ്രവർത്തകർ, ന്യൂനപക്ഷ ഭാഷാ സംഘടനകൾ, മാധ്യമ പ്രവർത്തകർ, എന്നിവരെ അഭിവാദ്യം ചെയ്യാനും പ്രസ്താവന തയ്യാറാവുന്നുണ്ട്.

ഐക്യകേരള രൂപീകരണത്തിനു ശേഷം മാതൃഭാഷയ്ക്കു വേണ്ടി നടന്ന ചരിത്രപരമായ ഈ പോരാട്ടത്തിൽ പല നിലകളിൽ പങ്കാളികളായവരെയും സഹകരിച്ചവരെയും സംയുക്ത സമരസമിതി നന്ദി അറിയിക്കുന്നെന്നും ജനാധിപത്യാവകാശത്തിന്റെ അനിവാര്യമായ ഭാഗമാണ് മാതൃഭാഷാവകാശമെന്ന് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ ഈ സമരം നിർണ്ണായകമായ പങ്ക് വഹിച്ചതായി സമരസമിതി പറയുന്നു.

തിങ്കളാഴ്ച രാവിലെ മാതൃഭാഷാ സമരക്കാരായ ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ധാരണയും നിര്‍ദ്ദേശങ്ങളും അംഗീകരിച്ചായിരുന്നു പി എസ് സി പരീക്ഷകള്‍ മലയാളത്തിലും നടത്തുന്നതിന് സംസ്ഥാന മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയത്. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ പി എസ് എസി തീരുമാനിച്ചു. എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടേയും യോഗം വിളിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ അടക്കം മലയാളത്തില്‍ എഴുതുന്നതിന് അവസരമൊരുക്കിയേക്കും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍