UPDATES

മലയാളത്തിലും പരീക്ഷ: നാളെ നിർണായക പി.എസ്.സി യോഗം, ചെയർമാൻ മുഖ്യമന്ത്രിയെ കാണും

ചോദ്യങ്ങള്‍ മാതൃഭാഷയിലും വേണമെന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആവശ്യം പി.എസ്.സി അംഗീകരിച്ചേക്കും

പി.എസ്.സി പരീക്ഷളുടെ ചോദ്യങ്ങൾ മാതൃഭാഷയായ മലയാളത്തിലും വേണമെന്ന ആവശ്യവുമായി ഐക്യമലയാള പ്രസ്ഥാനം നടത്തിരുന്ന നിരാഹാര സമരം നാളെ 19ാം ദിവസത്തിലേക്ക് കടക്കുമ്പോൾ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ നാളെ പി.എസ്.സിയുടെ അടിയന്തിര യോഗം ചേരുമെന്ന് റിപ്പോര്‍ട്ടുകൾ.

തിങ്കളാഴ്ച രാവിലെ നാളെ രാവിലെ പത്തരയ്ക്കാണ് നിർണായക യോഗം നിശ്ചയിച്ചിരിക്കുന്നത്. സമരക്കാരുടെ ആവശ്യം ന്യായമാണെന്ന തരത്തില്‍ മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം പ്രതികരിച്ചതിന് പിന്നാലെയാണ് യോഗം ചേരുന്നത്.

അതേസമയം, ചോദ്യങ്ങള്‍ മാതൃഭാഷയിലും വേണമെന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആവശ്യം പി.എസ്.സി അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍. പി.എസ്.സി ആസ്താനത്തിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് സാംസ്ക്കാരിക മേഖലയുടെയും എഴുത്തുകാരുടെും പിന്‍തുണ ലഭിക്കുകയും വലിയ തോതിൽ വാര്‍ത്താ പ്രാധാന്യം കൈവരിക്കുകയും ചെയ്യുകയും ചെയ്തതോടെയാണ് നേരത്തെ സമരത്തോട് മുഖം തിരിച്ച പി.എസ്.സി നിലപാട് മയപ്പെടുത്തുന്നത്.

അതിനിടെ, നാളെ ചേരുന്ന യോഗത്തിന് ശേഷം പി.എസ്.സി ചെയര്‍മാന്‍ മുഖ്യമന്ത്രിയെ ഓഫീസിലെത്തി കാണുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. തീരുമാനം അനുകൂലമായാൽ ബിരുദം അടിസ്ഥാന യോഗ്യതയുളള പരീക്ഷകളുടെ ചോദ്യങ്ങള്‍ കൂടി മലയാളത്തില്‍ നൽകുന്നതിനുള്ള വഴിയാവും ഒരുങ്ങുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍