UPDATES

ത്രീസ്റ്റാർ മുതൽ 57 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു, തിരുവനന്തപുരം നഗരത്തിൽ അരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന

വ്യാഴാഴ്ച രാവിലെയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എട്ട് സ്‌ക്വാഡുകളായി പരിശോധന നടത്തിയത്. 

തലസ്ഥന നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരാഴ്ചയോളം പഴക്കമുള്ള പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എട്ട് സ്‌ക്വാഡുകളായി തിരുവനന്തപുരത്തെ വിവിധ പ്രമുഖ ഹോട്ടലുകളിൽ ഉൾപ്പെടെ പരിശോഘന നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എട്ട് സ്‌ക്വാഡുകളായി പരിശോധന നടത്തിയത്.

അതേസമയം, പഴകിയ ഭക്ഷണം കണ്ടെത്തിയയതിൽ പ്രമുഖ ത്രീസ്റ്റാർ ഹോട്ടലുകളും ഉൾപ്പെടുന്നതായി അധികൃതരെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. പങ്കജ്, ചിരാഗ് തുടങ്ങിയ ത്രീസ്റ്റാര്‍ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ബുഹാരി, ബിസ്മി, ആര്യാസ്, എം.ആര്‍.എ. തുടങ്ങിയ പ്രമുഖ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തെന്നാണ് വിവരം. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മേയര്‍ ഉച്ചയോടെ പുറത്തുവിടും. അതിനിടെ പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ അധികൃതർ പൊതു സ്ഥലത്ത് പ്രദർശിപ്പിച്ചു. ഇതിന്റെ വീഡിയോ മേയർ വികെ പ്രശാന്ത് പങ്കുവച്ചു.

ദിവസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ച ചിക്കന്‍ വിഭവങ്ങളും ഫ്രൈഡ് റൈസും ഉള്‍പ്പെടയുള്ളവയാണ് പിടികൂടിയത്. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തും. ആവര്‍ത്തിക്കുകയാണെങ്കില്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കുമെന്നും പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുടെ പേരുവിവരം പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍