UPDATES

വിപണി/സാമ്പത്തികം

മൊറട്ടോറിയം: ബാങ്കേഴ്സ് സമിതി- സർക്കാർ നിർണായക യോഗം ഇന്ന്, തീരുമാനം കേരളത്തിലെന്ന് ആർബിഐ

തീരുമാനം മൊറട്ടോറിയത്തിന് അനുകൂലമായാൽ വായ്പ തിരിച്ചടവ് ഡിസംബർ 31നു ശേഷം പുനരാരംഭിച്ചാൽ മതി.

മൊറട്ടോറിയം നീട്ടേണ്ടതില്ലെന്ന് റിസർബാങ്കിന്റെ നിർദേശവും, ജപ്തി നടപടികളുമായി മുന്നോട്ട് പോവുമെന്ന ബാങ്കേഴ്സ് സമിതി (എസ്എൽബിസി ) യുടെ പത്ര പരസ്യത്തിന്റെയുമുൾപ്പെടെ പശ്ചാത്തലത്തിൽ ഇന്ന് നിർ‌ണായക എസ്എൽബിസി യോഗം. മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും സാന്നിധ്യത്തിലാണ് യോഗം ചേരുന്ന യോഗം നടക്കുക.

എന്നാൽ, പുനഃക്രമീകരിച്ച കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടുന്ന കാര്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്കു  തന്നെ തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 31 വരെയുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന് അഭ്യർഥിച്ച് എസ്എൽബിസി അയച്ച കത്തിനുള്ള മറുപടിയിലാണു റിസർവ് ബാങ്ക് നിലപാടു വ്യക്തമാക്കിയത്. ഇടുക്കി, വയനാട് ജില്ലകളിലെ കർഷക ആത്മഹത്യയെത്തുടർന്നു മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാന്‍ സർ‌ക്കാർ തീരുമാനം വന്നതിന് പിന്നാലെ അനുമതി തേടി എസ് എൽബിസി അയച്ചത്തിന്ന മറുപടിയായിട്ടായിരുന്നു മറുപടി.

പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2019 ജൂലൈ 31 വരെയുള്ള ഒരു വർഷത്തേക്ക് വായ്പകൾക്കു സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതു റിസർവ് ബാങ്ക് അംഗീകരിക്കുകയും ചെയ്തിരുന്നു. വായ്പയെടുത്ത 1.25 ലക്ഷം പേർക്കാണു ഗുണമുണ്ടാകുന്നതാണ് പുനഃക്രമീകരിച്ച വായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാനുള്ള തീരുമാനം. അതിനാലാണ് ഇന്നത്തെ യോഗത്തിന് പ്രാധാന്യവും വർധിക്കുന്നത്. തീരുമാനം മൊറട്ടോറിയത്തിന് അനുകൂലമായാൽ വായ്പ തിരിച്ചടവ് ഡിസംബർ 31നു ശേഷം പുനരാരംഭിച്ചാൽ മതി. വായ്പ പുനഃക്രമീകരിക്കാനുള്ള അപേക്ഷ നൽകാൻ 2018 ഡിസംബർ 31 വരെയായിരുന്നു സമയം എന്നാൽ, ഇക്കാര്യം ബാങ്കുകളെ സമീപിക്കാത്തവരാണു കർഷകരടക്കം ഭൂരിഭാഗം ഇടപാടുകാരും.

അതേസമയം, കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടുന്ന കാര്യത്തിൽ അടിയന്തരമായി ഇടപെടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ജപ്തി ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നൽകിയ നിവേദനത്തിനാണു നിർമലയുടെ പ്രതികരണം.

ദാരിദ്ര്യത്തിന്റെ കഥ മാത്രം പറയാന്‍ കഴിയുന്ന വീട്ടില്‍ ഇച്ഛാശക്തിയോടെ നേടിയ വിജയം, പണിയ കോളനിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലെത്തുന്ന ദിവ്യയുടെ കഥ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍