UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പീഡന പരാതിക്ക് പ്രതികാരം; വിദ്യാര്‍ഥിയുടെ പിതാവിനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച വൈദികന്‍ അറസ്റ്റില്‍

വിദ്യാര്‍ഥിയെ കേസില്‍ കുടുക്കാനായിരുന്നു വൈദികന്റെ ശ്രമമെന്നും എക്‌സൈസ് പറയുന്നു.

സെമിനാരിയില്‍വച്ച് വൈദികന്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിയുടെ പിതാവിന്റെ സ്‌കൂട്ടറില്‍ കഞ്ചാവ് വെച്ച് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. തളിപ്പറമ്പ് ചന്ദനക്കാംപാറയിലെ ഫാ. ജയിംസ് വര്‍ഗീസ് തെക്കേമുറിയിലാ(43)ണ് എക്‌സൈസ് പിടിയിലായത്. വിദ്യാര്‍ഥിയെ കേസില്‍ കുടുക്കാനായിരുന്നു വൈദികന്റെ ശ്രമമെന്നും എക്‌സൈസ് പറയുന്നു. തെറ്റായ വിവരം നല്‍കി എക്സൈസ് സംഘത്തെക്കൊണ്ട് റെയ്ഡ് നടത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്നാം പ്രതിയാണ് ഫാ. ജയിംസ് വര്‍ഗീസ് തെക്കേമുറിയില്‍.

2017 മേയ് 29 നായിരുന്നു കേസിനാസ്പദമായ സംഭവം. ടെലിഫോണില്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് മറ്റ് വിവരങ്ങള്‍ നല്‍കിയത്  വൈദികന്റെ സഹോദരന്‍ സണ്ണി വര്‍ഗീസായിരുന്നു. എന്നാല്‍ സ്‌കൂട്ടറിന്റെ സീറ്റ് ലോക്ക് ചെയ്തിട്ടില്ലെന്ന പരാമര്‍ശത്തില്‍ സംശയം തോന്നി എക്‌സൈസ് സംഘം പരിശോധന നടത്താതെ മടങ്ങുകയായിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫോണ്‍ കോളിന്റെ ഉറവിടം തേടിയതോടെ ഇത് കന്യാസ്ത്രീയുടെ പേരിലാണെന്ന് തെളിയുകയായിരുന്നു. അവരെ ചോദ്യംചെയ്തപ്പോള്‍ തെക്കേമുറിയില്‍ ടിഎല്‍ റോയി എന്നയാള്‍ക്ക് സിം നല്‍കിയതായി വിവരം ലഭിച്ചു. തുടര്‍ന്നാണ് സണ്ണി വര്‍ഗീസിനു സിംകാര്‍ഡ് നല്‍കിയതായി സമ്മതിച്ചത്.

സണ്ണിയെയും റോയിയെയും കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് തളിപ്പറമ്പ്് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വൈദികനെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍