UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം; വ്യാജ പ്രചാരണം നടത്തിയവരെ തേടി പോലീസ്

വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ സൈബര്‍ സെല്ലിനെ ഉപയോഗിച്ച് അടിയന്തിരമായി കണ്ടെത്തത്തണമെന്നും, ഇവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സെക്രട്ടറി ടിങ്കു ബിസ്വാള്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പ്രളയ ദുരിതം രുക്ഷമായിരിക്കെ ജനങ്ങളില്‍ ഭീതി പടര്‍ത്തിക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാമിന് വിള്ളല്‍ എന്ന രീതിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി വരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ജല വിഭവ വകുപ്പ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനല്‍കി. ഇത്തരം വ്യാജ സന്ദേശംപ്രചരിപ്പിച്ചവരെ സൈബര്‍ സെല്ലിനെ ഉപയോഗിച്ച് അടിയന്തിരമായി കണ്ടെത്തത്തണമെന്നും, ഇവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സെക്രട്ടറി ടിങ്കു ബിസ്വാള്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലുടെയാണ് കഴിഞ്ഞ ദിവസം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്. ഇത്തരം ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഭയപ്പെടാന്‍ തക്ക രീതിയില്‍ ഡാമില്‍ ഇതുവരെ യാതൊരു പ്രശ്‌നവും റിപോര്‍ട്ട് ചെയ്തിട്ടില്ല. പ്രചരണങ്ങള്‍ ഡാമിന് താഴെ ജീവിക്കുന്ന ജനങ്ങളെ ഉള്‍പ്പെടെ പരിഭ്രാന്തരാക്കുന്നതാണെന്നും ജല വിഭവ സെക്രട്ടറി പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍