UPDATES

വാര്‍ത്തകള്‍

കള്ള വോട്ട്: മൂന്നു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കണ്ണൂര്‍ പരിയാരം പിലാത്തറ യു പി സ്‌കൂളിലെ 19 -ാം ബൂത്തില്‍ കള്ളവോട്ടു രേഖപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ സി പി എം പഞ്ചായത്തംഗവും ഉള്‍പ്പെടുന്നു. ചെറുതാഴം പഞ്ചായത്തംഗം സലീന, മുന്‍ പഞ്ചായത്തംഗം സുമയ്യ, പത്മിനി ദേര്‍മാല്‍ എന്നിവര്‍ക്കെതിരെയാണ് ഐ പി സി 171 സി, 171 ഡി, 17 ഇ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ടു നടന്നെന്ന് മുഖ്യ തിരഞ്ഞെടുപ്പോഫീസര്‍ ടിക്കാറാം മീണ നേരത്തെ സ്ഥിതീകരിക്കുകയും, സലീനയുടെ പഞ്ചായത്തംഗത്വം റദ്ദാക്കാന്‍ തിരഞ്ഞെതടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമന്നും അറിയിച്ചിരുന്നു.

കള്ളവോട്ടു ചെയ്തവര്‍ക്കെതിരെ ഒരുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് ചുത്തുമെന്ന് മീണ വ്യക്തമാക്കി. സ്വാധീനം ഉപയോഗിച്ച് മറ്റുള്ളവരുടെ അവകാശം നിഷേധിക്കുക, ആള്‍മാറാട്ടം നടത്തുക എന്നിവയാണ് കുറ്റങ്ങള്‍. പിലാത്തറയില്‍ ഇടതുസ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്റെ ബൂത്ത് ഏജന്റ് രാജേഷ് മരങ്ങാടനാണ് കള്ളവോട്ടിനു സഹായിച്ചതെന്ന് മീണ പറഞ്ഞിരുന്നു. ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കും. ഇയാളുടെ പകരക്കാരിയായ ബൂത്ത് ഏജന്റ് ആയിരുന്നു സുമയ്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍