UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജവാര്‍ത്ത: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ ഏഷ്യാനെറ്റ് ന്യൂസിന്റെ പരാതി

ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പടര്‍ത്തുന്നതിനും ഏഷ്യാനെറ്റ് ന്യൂസിന്റെ മാന്യതയ്ക്ക് കളക്കം വരുത്തന്നതിനും വേണ്ടിയുള്ള ആസുത്രിത ശ്രമം നടക്കുന്നെന്ന് ആരോപിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

ഏഷ്യനെറ്റ് ന്യൂസിനെതിരേ വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ പോലിസില്‍ പരാതി. ഏഷ്യാനെറ്റ് ന്യൂസിനും ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശത്തിനുമെതിരെ തെറ്റായ വാര്‍ത്ത നല്‍കിയ നാരദന്യൂസ്.കോം, ബിഗ് ന്യൂസ് ലൈവ്.കോം എന്നീ വെബ്‌സൈറ്റുകള്‍ക്ക് എതിരെയാണ് മാനേജിമെന്റിന്റെ പരാതി.

ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പടര്‍ത്തുന്നതിനും ഏഷ്യാനെറ്റ് ന്യൂസിന്റെ മാന്യതയ്ക്ക് കളക്കം വരുത്തന്നതിനും വേണ്ടിയുള്ള ആസുത്രിത ശ്രമം നടക്കുന്നെന്ന് ആരോപിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വ്യാജവാര്‍ത്ത നല്‍കുന്ന മറ്റ് മാധ്യമങ്ങള്‍ക്കെതിരെയും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതി.
ഏഷ്യാനെറ്റ് ന്യൂസിനും ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശത്തിനുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്ത നല്‍കിയെന്നാണ് പരാതിയിലെ ആരോപണം. ഇത്തരം വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും നടപടി വേണമെന്നും പരാതി ആവശ്യപ്പെടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍