യഷിന്റെ പിറന്നാൾ ദിവസമായിരുന്ന ജനുവരി 8 നാണ് രവി ശങ്കര്‍ എന്നയാൾ ആത്മഹത്യക്ക് ശ്രമിച്ചത്.
തിയ്യറ്ററുകളിൽ മികച്ച മുന്നേറ്റം നടത്തുന്ന കെജിഎഫ് താരം യഷിന്റെ വീടിന് മുന്പില് ആരാധകന് ആത്മഹത്യ ചെയ്തു. യഷിനെ കാണാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് അരാധകന്റെ ആത്മഹത്തെയെന്ന് കന്നട മാധ്യമ റിപ്പോര്‍ട്ടുകൾ പറയുന്നു. യഷിന്റെ പിറന്നാൾ ദിവസമായിരുന്ന ജനുവരി 8 നാണ് രവി ശങ്കര്‍ എന്നയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. ചികിൽസയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു.
മുതിര്‍ന്ന കന്നട സിനിമാതാരം അംബരീഷിന്റെ നിര്യാണത്തെ തുടര്‍ന്ന് പിറന്നാൾ ആഘോഷങ്ങൾ യഷ് മാറ്റിവച്ചിരുന്നു. എന്നാൽ ഇതേദിവസം യഷിനെ കാണാനായി രവി ശങ്കര്‍ താരത്തിന്റെ ഹൊസകേരഹള്ളിയിലെ വസതിക്ക് മുന്പിലെത്തിയിരുന്നു. സുരക്ഷാജീവനക്കാര്‍ അയാളെ യഷിന്റെ വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അയാള്‍ സ്വയം തീകൊളുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ തീയണക്കാന്‍ ശ്രമിച്ചപ്പോഴേക്കും 70 ശതമാനം പൊള്ളല്‍ ഏറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരാധകൻ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. യഷിനെ കാണാനും സെല്‍ഫിയെടുക്കാനുമാണ് ദസരഹള്ളിയില്‍ നിന്ന് ആരാധകന് എത്തിയതെന്ന് ഇയാളുടെ സുഹൃത്തുക്കൾ പറയുന്നു.
വിഷയത്തിൽ താൻ അസ്വസ്ഥനാണെന്ന് പ്രതികരിച്ച യഷ് ഇത് ആരാധനയോ സ്നേഹമോ അല്ലെന്നും ഇത്തരം നടപടികൾ ആരാധകര്‍ക്ക് നല്കുന്ന തെറ്റായ സന്ദേശം നൽകുമെന്നും വ്യക്തമാക്കി. ഈ സംഭവം ആദ്യത്തേതും അവസാനത്തേതുമാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
ನನ್ನ ಪ್ರೀತಿಯ ಅಭಿಮಾನಿಗಳಿಗೆ ???
ನಾನು ಖುಷಿಯಿಂದ ಎಲ್ಲರೊಡನೆ ಸಂಭ್ರಮಿಸಲು ಒಂದು ಸಮಯ.
ನನ್ನ ನೆನಪುಗಳ ಪುಟ ತಿರುಗಿಸಲು ಈ ಸಮಯ.There is a time for celebration and then there is a time for remembrance and reflection. This year is for the latter. pic.twitter.com/6jF2Kj2VjJ
— Yash (@TheNameIsYash) January 6, 2019