UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വര്‍ണചഷകത്തിൽ നഞ്ച് വിതച്ചതാര്?; കെഎസ്ആർടിസിയെ കുറിച്ച് തച്ചങ്കരിയുടെ കവിത

സ്നേഹം കൂടിയതിനാലാവാം ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ല തച്ചങ്കരി പറയുന്നു.

കവിത ചൊല്ലിയായിരുന്നു കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്നും ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയത്. കെഎസ്ആര്‍ടിസിയിലേക്കു ഭിക്ഷക്കാരനായല്ല വന്നത്. തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ചെയ്ത് തീർക്കാനായെന്ന ബോധ്യമുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു തച്ചങ്കരിയുടെ കവിതയും തുടർന്ന് നടത്തിയ പ്രസംഗവും. ജീവനക്കാര്‍ കോർപറേഷൻ ആസ്ഥാനത്തൊരുക്കിയ യാത്രയയപ്പ് സമ്മേളനത്തിലായിരുന്നു തച്ചങ്കരിയുടെ പ്രതികരണം.

തച്ചങ്കരി ചെല്ലിയ കവിതയിങ്ങനെ

വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുഗന്ധം

നിങ്ങൾ തന്ന വിഷം ഔഷധമെന്നു പാടിയതാര്?

സ്വര്‍ണചഷകത്തിൽ നഞ്ച് വിതച്ചതാര്?

ഈ സ്ഥാപനത്തിന്‍റെ പടിവാതിൽക്കൽ

അവശനായി എത്തിയൊരു ഭിക്ഷക്കാരനല്ല

സിഎംഡിയെന്ന കൽപിത സിംഹാസനത്തിന്‍റെ

അധികാരം മത്സരിച്ച് വാങ്ങിയവനുമല്ല

കാലം പായും, സമരങ്ങളും വ‍ർഗസമരങ്ങളും

ഇസങ്ങളും വരും പോകും

ശിശിരങ്ങൾ വിരിയും വസന്തം പൂക്കും

അപ്പോഴും ചരിത്രം താനെ ഒഴുകും…

തന്നെ എൽപ്പിച്ച ചുമതലയയെ ഒരു ഉദ്യോഗസ്ഥനും സ്വന്തമെന്നു കരുതി സ്നേഹിക്കാന്‍ പാടില്ല. ഈ സ്ഥാപനത്തെ കാമിനിയെ പോലെ സ്നേഹിച്ചു തുടങ്ങി. കെഎസ്ആര്‍ടിസിയെ കൂടുതലായി സ്നേഹിച്ചതുകൊണ്ടാകാം എംഡി സ്ഥാനത്തുനിന്നു സര്‍ക്കാര്‍ മാറ്റിയത്. സ്നേഹം കൂടിയതിനാലാവാം ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ല തച്ചങ്കരി പറയുന്നു. യൂണിയനുകളുമായി പ്രശ്നങ്ങളൊന്നുമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ല. പലരെയും വേദനിപ്പിക്കേണ്ടിവന്നിട്ടുണ്ട്, എന്നാൽ  പിന്നീട് അവരെല്ലാം കൂടുതല്‍ കര്‍മനിരതരായി കൂടെ നിന്നതായും അദ്ദേഹം വ്യക്തമാക്കി.

യൂണിയനുകളുടെയും സിപിഎമ്മിന്റെയും സമ്മര്‍ദമാണു കസേര തെറിക്കാനുള്ള കാരണമായി ആരോപിക്കപ്പെടുമ്പോഴും കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി ശമ്പളവും ആനുകൂല്യങ്ങളും സ്വന്തമായി നല്‍കിയതുൾപ്പെടെയുള്ള നേട്ടങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

തച്ചങ്കരി ചെയ്തത് വിത്തെടുത്ത് കുത്തല്‍; മന്ത്രിമാരും സിഎംഡിമാരും വാഴാത്ത കെഎസ്ആര്‍ടിസി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍