UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ

സാമ്പത്തിക പ്രതിസന്ധി കാരണം ദിനേശന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. വയനാട് പനമരം നീര്‍വാരം സ്വദേശി വി.ഡി. ദിനേശ(52)നാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ജീവനൊടുക്കിയത്.  ജപ്തി ഭീഷണിയെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ബാങ്കിൽനിന്ന് നോട്ടിസ് ലഭിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണം ദിനേശന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പനമരം സര്‍വീസ് സഹകരണ ബാങ്ക്, കാര്‍ഷിക ഗ്രാമവികസനബാങ്ക് എന്നിവടങ്ങളില്‍ ദിനേശൻ അഞ്ച് ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. വായ്പകളിൽ മേല്‍ ദിനേശന് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

കേരള ഗ്രാമീൺ ബാങ്ക്, പനമരത്തെ ഭൂപണയ ബാങ്ക്, പനമരം കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നായി 15 ലക്ഷം രൂപയോളമ ദിനേശൻ‌ വായ്പ എടുത്തിരുന്നെന്നാണ് വിവരം. എന്നാല്‍ വന്യമൃഗ ശല്യം മൂലം ഇത്തവണ ദിനേശന്റെ കൃഷ് നശിച്ചിരുന്നതയും ബന്ധുക്കളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ദിനേശനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു. ഭാര്യ സുജിത, മക്കൾ സുധിന സുദർശന.

 

നിങ്ങള്‍ രാജി വച്ചാല്‍ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യും: രാഹുല്‍ ഗാന്ധിയോട് പി ചിദംബരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍