UPDATES

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ; മധ്യവയസ്കൻ‌ വീട്ടിൽ തൂങ്ങിമരിച്ചു

കൃഷ്ണകുമാറിന് വിവിധ ബാങ്കുകളില്‍ എട്ടു ലക്ഷത്തോളം രൂപ കടമുണ്ടെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് കർ‌ഷക ആത്മഹത്യ തുടരുന്നു. വയനാട് തിരുനെല്ലിയിൽ തൃശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാര്‍ (55) ആണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു കൃഷ്ണകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്തിയത്.

കൃഷ്ണകുമാറിന് വിവിധ ബാങ്കുകളില്‍ എട്ടു ലക്ഷത്തോളം രൂപ കടമുണ്ടെന്നാണ് റിപ്പോർട്ട്. നെല്ലുൾപ്പെടെ കൃഷി ചെയ്തിരുന്ന വ്യക്തിയായിരുന്നു കൃഷ്ണകുമാർ എന്നും നാട്ടുകാർ പറയുന്നു. അതേസമയം, വയനാട് വന്യജീവി സങ്കേതത്തിലെ ആനത്താരയിൽ നിന്നും മാറ്റിപ്പാര്‍പ്പിച്ച പത്തോളം കുടുംബങ്ങളിൽ ഒന്നായിരുന്നു കൃഷ്ണകുമാറിന്റെതെന്നും റിപ്പോർട്ടുകൾ പറയുന്നു. രത്‌നമാണ് ഭാര്യ. സത്യന്‍, സുരേന്ദ്രന്‍, പത്മാവതി, മഞ്ജു എന്നിവര്‍ മക്കളാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍