UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘നാട്ടിലെത്തുന്നതുവരെ സമാധാനമില്ല’; വിധിക്ക് ശേഷവും ഭീതി അകലാതെ കുൽഭൂഷണ്‍ ജാദവിന്റെ കുടുംബം

കേസിന്റെ വിചാരണ പാക് പാട്ടാള കോടതിയിൽ നിന്നും സിവിൽ കോടതി യിലേക്ക് മാറ്റാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തര വിട്ടിട്ടില്ല.

കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതി ന്യായ കോടതി വിധി ഇന്ത്യക്ക് അനുകൂലമായതിൽ സന്തോഷിക്കുമ്പോഴും അഘോഷങ്ങളിൽ മതിമറക്കാതെ കുടുംബം. കുൽ ഭൂഷൺ കുട്ടിക്കാലം ചിലവിട്ട സെൻട്രൽ മുംബൈയിലെ എൻ‌എം ജോഷി മേഖലയിലെ സുഹൃത്തുക്കൾ ആഘോഷങ്ങൾ സംഘടിപ്പിച്ചപ്പോഴും പൂർണമായും സമാധാനം തിരിച്ച് കിട്ടിയിട്ടില്ലെന്ന് കുൽഭൂഷന്റെ ബന്ധുക്കൾ പറയുന്നു.

കുൽഭൂഷണ് വേണ്ടി ഇന്ത്യൻ ഭരണകൂടം നടത്തയ ഇടപെടലിൽ തങ്ങൾ സന്തുഷ്ടരാണ്. എന്നാൽ കുൽഭൂഷൻ പാകിസ്ഥാനിൽ നിന്ന് ജീവനോടെ തിരിച്ചെത്തുന്നത് കാണാൻ കുടുംബം ആഗ്രഹിക്കുന്നു. അത് സംഭവിക്കാത്തതുവരെ ഭയം നിലനിൽക്കുമെന്ന് കുൽഭൂഷന്റെ അമ്മാവനും റിട്ട. എസിപി സുഭാഷ് ജാദവ് പറയുന്നു. ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുൽഭൂഷൻ നേരത്തെ താമസിച്ചിരുന്ന പൃഥ്വി ചന്ദൻ മേഖലയിലും ആഘോഷങ്ങളുടെ ദിനമായിരുന്നു ഇന്നലെ. ബലൂണുകൾ പറത്തിയും, മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ‘ഭാരത് മാതാ കി ജയ്’ വിളിച്ചും ബന്ധുക്കളും സുഹൃത്തുക്കളും വിധിയെ ആഘോഷമാക്കി. സർക്കാർ ഇടപെടലിന് പുറത്ത് “നാട്ടുകാരുടെ പ്രാർത്ഥനയും വിധി അനുകൂലമായി മാറാൻ സഹായിച്ചു എന്ന് കുൽഭൂഷന്റെ ബാല്യകാല സുഹൃത്ത് അരവിന്ദ് സിംഗ് പറയുന്നു.

കുൽഭൂഷന്റെ മോചനത്തിനായി രാജ്യമെമ്പാടുമുള്ള ആളുകൾ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രാർത്ഥിച്ചതിന്റെ ഫലം കൂടിയാണ് വിധി വിധി പറഞ്ഞത് അന്താരാഷ്ട്ര കോടതിയാണ്, അവർ തെറ്റായ വിധി പറയാൻ സാധ്യതയില്ല. ലോകത്തിന് മുന്നിൽ പാകിസ്താൻ തുറന്നുകാട്ടപ്പെട്ടു, അവർക്ക് തിരുത്താന്‍ അവസരമുണ്ടെന്നും സിംഗ് പറഞ്ഞു.

അന്താരാഷ്ട്ര കോടതിയുടെ വിധി മികച്ചതാണ്, എന്നാൽ ആ തീരുമാനത്തെ പാകിസ്ഥാൻ യഥാർത്ഥ അർത്ഥത്തിൽ സ്വീകരിക്കുമോ എന്ന ഭയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. “ഞങ്ങൾ അവനെ കാണാത്ത കാലം വരെ, ഭയം നിലനിൽക്കുമെന്നും. മറ്റൊരു സുഹൃത്ത് വന്ദന പവാർ പറയുന്നു. ‘ജസ്റ്റിസ് ഫോർ കുൽഭൂഷൻ’ എന്നെഴുതിയ വെളുത്ത ടി-ഷർട്ടുകൾ ധരിച്ചായിരുന്നു ഇന്നലെ ജൻമനാട്ടിലെ സുഹൃത്തുക്കൾ വിധിക്കായി കാത്തിരുന്നത്. വിധി കേൾക്കാൻ ഒരു ടിവി സെറ്റുൾപ്പെടെ പ്രദേശത്ത് ക്രമീകരിച്ചിരുന്നു.

അതേസമയം, വിചാരണയും വധശിക്ഷാ വിധിയും വസ്തുനിഷ്ഠമായി പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി ഇന്നലെ ഉത്തരവിട്ടതോടെ കേസിൽ‌ പാകിസ്താന് ഇനി ഏകപക്ഷീയ വിചാരണ അസാധ്യമാകുമെന്നാണ് വിലയിരുത്തൽ‌. പാകിസ്താന്റെ ഒരോ വാദവും സൂക്ഷ്മമായി പരിശോധിക്കപ്പെടാൻ കൂടിയാണ് വിധി വഴിയൊരുക്കിയത്. വിധിയുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ ജാദവിന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കും. കുൽദൂഷണുള്ള നയതന്ത്ര സഹായ നിഷേധം വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്ന കോടതിയുടെ കണ്ടത്തൽ അന്താരാഷ്ട്ര സമൂഹത്തിലും പാക് പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. അതേസമയം കേസിന്റെ വിചാരണ പാക് പാട്ടാള കോടതിയിൽ നിന്നും സിവിൽ കോടതി യിലേക്ക് മാറ്റാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തര വിട്ടിട്ടില്ല. ഇത് അനുകൂല ഘടകമാവുമെന്നാണ് പാകിസ്താന്റെ അവകാശ വാദം.

കോഴിക്കോടിന് ഇനി അങ്ങനെയൊരു ചരിത്രമില്ല; 150 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ പൊളിച്ചു നീക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍