UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമങ്ങള്‍ ഫെഫ്കയെ വേട്ടയായാടുകയാണെന്ന് ബി ഉണ്ണികൃഷ്ണന്‍; ശരിവച്ച് മോഹന്‍ലാല്‍

മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന ഉണ്ണികൃഷ്ണന്റെ അഭിപ്രായത്തെ മോഹന്‍ലാലും ശരിവച്ചു. കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ നല്‍കിയാണ് മാധ്യമങ്ങളില്‍ വന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫെഫ്കക്കെതിരേ ഇപ്പോള്‍ നടക്കുന്നത് മാധ്യമ വേട്ടയാടലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷണന്‍. വാര്‍ത്തകള്‍ വളച്ചൊടിച്ച് സംഘടനയെ മാധ്യമങ്ങള്‍ കടന്നാക്രമിക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതികരിച്ചു. സംഘടന പിളരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചേര്‍ന്ന അടിയന്തിര യോഗത്തിലായിരുന്നു പരാമര്‍ശം. എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലും യോഗത്തില്‍ പങ്കെടുത്തിരുന്നു. മലയാള സിനിമയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സംവിധായകരായ ആഷിഖ് അബു, രാജീവ് രവി എന്നിവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സംഘടനയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും, കുടുതല്‍ പേരെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയുമായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം.

നിര്‍മാതാക്കളുമായുള്ള കരാര്‍ ചര്‍ച്ചചെയ്യാനാണ് യോഗമെന്നായിരുന്നു അംഗങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ വിഷയം യോഗത്തില്‍ ചര്‍ച്ചയായില്ലെന്നാണ് വിവരം.

ഉണ്ണികൃഷ്ണനു പുറമേ സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്ജി പണിക്കരും മാധ്യമങ്ങളെ കടന്നാക്രമിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. പത്രം എന്ന സിനിമക്ക് ശേഷം മാധ്യങ്ങളില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ച അദ്ദേഹം മാതൃഭൂമി അടക്കമുള്ള മുന്‍നിര പത്രങ്ങളെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം ഉന്നയിച്ചത്.

അതേസമയം, മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന ഉണ്ണികൃഷ്ണന്റെ അഭിപ്രായത്തെ മോഹന്‍ലാലും ശരിവച്ചു. കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താ  സമ്മേളനം ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ നല്‍കിയാണ് മാധ്യമങ്ങളില്‍ വന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫെഫ്ക- എഎംഎംഎ- പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താര നിശയെ കുറിച്ച് ചര്‍ച്ചചെയ്യാനായിരുന്നു താര സംഘടനയുടെ പ്രതിനിധികള്‍ യോഗത്തിലെത്തിയത്. ഇടവേള ബാബു, അജു വര്‍ഗീസ് എന്നിവരും യോഗത്തിലുണ്ടായിരുന്നു.

രാമലീലയ്ക്ക് വേണ്ടി കൈകൊട്ടിയവര്‍ മൈ സ്റ്റോറിയെ കൂകി തോല്‍പ്പിക്കുമ്പോള്‍; എവിടെപ്പോയി അധ്വാനവര്‍ഗ്ഗ സിദ്ധാന്തക്കാര്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍