UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയ്‌ക്കെതിരെ ഒന്നിച്ച് പോരാടാം, സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ക്ഷണിച്ച് മമത

പശ്ചിമ ബംഗാൾ നിയമസഭയിലായിരുന്നു മമതയുടെ അഭിപ്രായ പ്രകടനം.

പൊതു ശത്രുവായ ബി.ജെ.പിയെ എതിർക്കാൻ തൃണമൂൽ കോൺഗ്രസിനൊപ്പം നിൽക്കണമെന്ന് സി.പിഎ.മ്മിനോടും കോൺഗ്രസിനോടും മമത ബാനർജി. പൊതുശത്രുവിനെ മറ്റുചെറിയ ശത്രുക്കളെ കൂട്ടുപിടിച്ച് നേരിടുക എന്ന് അടവ് നയത്തിന് ഒരുങ്ങുകയാണ് എന്ന സൂചനയാണ് മമതയുടെ അഭ്യർത്ഥനയിലൂടെ വ്യക്തമാവുന്നത്. ഇതാദ്യമായാണ് ബദ്ധവൈരികളായി കണക്കാക്കുന്ന സി.പി.എമ്മിനോട് സഹകരിക്കണമെന്ന് മമത ബാനർജി അഭ്യർത്ഥിക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭയിലായിരുന്നു മമതയുടെ അഭിപ്രായ പ്രകടനം.

തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, സി.പി.എം എന്നിവർ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ എതിർക്കണം. ബംഗാളിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്താൽ ഭട്‌പര പോലുള്ള സംഭവങ്ങൾ ആവർത്തിക്കും. രാഷ്ട്രീയമായി ഒരുമിച്ച് നിൽക്കണമെന്ന അർത്ഥം അതിനില്ല മമത പറയുന്നു. എന്നാൽ ദേശീയ തലത്തിൽ സമാനമായ അഭിപ്രായങ്ങളിൽ ഒരുമിച്ച് നിൽക്കണമെന്നും തൃണമൂൽ അദ്ധ്യക്ഷ കൂടിയായ മമത ബാനർജി ആവശ്യപ്പെടുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ 22 സീറ്റ് നേടിയപ്പോൾ 18 ഇടത്ത് ബി.ജെ.പി വിജയിച്ചിരുന്നു. 2011 ൽ അധികാരത്തിലെത്തിയ മമത ബാനർജി ഇതിന് ശേഷം നേരിട്ട വലിയ വെല്ലുവിളിയും തിരിച്ചടിയുമായിരുന്നു കഴിഞ്ഞ ലോക്സഭയിലേത്. സി.പി.എമ്മിന്റെ 34 വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് ഭരണം പിടിച്ച തൃണമൂലിന് അടിപതറുന്നെന്ന സൂചനയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്. ഇതിന് പിന്നാലെ എംഎൽഎ മാർ ഉൾപ്പെടെ ബിജെപിയിലേക്ക് ചേക്കേറുന്ന അവസ്ഥയും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ അക്രമങ്ങളും സംസ്ഥാനത്ത് അരങ്ങേറിയിരുന്നു. വിവിധ സംഘർഷങ്ങളിൽ നിരവധി പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ മുംബയ് കോടതി ഇന്ന് പരിഗണിക്കും, തള്ളിയാല്‍ ഉടന്‍ അറസ്റ്റെന്ന് പൊലീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍