UPDATES

സിനിമാ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരായ അശ്ലീല തമാശകള്‍ നിര്‍ത്തണം; ഹാസ്യ നടന്‍ ഹൈപ്പര്‍ ആദിക്ക്‌ താക്കീതുമായി ശ്രീ റെഡ്ഡി

തമാശയെന്ന പേരില്‍ ഹൈപ്പര്‍ ആദിയും സംഘവും സ്ത്രീകള്‍ക്കെതിരേ നടത്തുന്നത് അധിഷേപവും പരിഹാസവുമാണ്. ഇതു തുടരാന്‍ അനുവദിക്കില്ലെന്നും ശ്രീ റെഡ്ഡി പറയുന്നു.

അതിരു വിട്ട തമാശകള്‍കൊണ്ട് പ്രസിദ്ധനായ ഹൈപ്പര്‍ ആദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. കാസ്റ്റിങ്ങ് കൗച്ചിനെതിരേ വേറിട്ട പ്രതിഷേധം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് സ്ത്രീകള്‍ക്കെതിരായ ആദിയുടെ അശ്ലീല തമാശകളെ ഭീഷണിയുടെ സ്വരത്തില്‍ നേരിട്ടിരിക്കുന്നത്. തെലുങ്ക് ചാനല്‍ ഇ ടിവി സംപ്രേക്ഷണം ചെയ്യുന്ന ജബര്‍ദസ്ത് കോമഡി പരിപാടിയിലെ അശ്ലീല തമാശകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ആദിയെ പാഠം പഠിപ്പിക്കുമെന്നാണ് നടിയുടെ താക്കീത്.

നിരവധി തെലുങ്ക് സിനിമയിലടക്കം അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് ഹൈപ്പര്‍ ആദി. ആദിയോട് തനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. കലാകാരന്‍ എന്ന നിലയില്‍ ആദരവാണ്. എന്നാല്‍ തമാശയെന്ന പേരില്‍ അദ്ദേഹവും സംഘവും സ്ത്രീകള്‍ക്കെതിരേ നടത്തുന്നത് അധിഷേപവും പരിഹാസവുമാണ്. ഇതു തുടരാന്‍ അനുവദിക്കില്ലെന്നും ശ്രീ റെഡ്ഡി പറയുന്നു.

ആദിയുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയിതിട്ടുള്ള തമാശ വീഡിയോയുടെ പേര്‍ ആദിയുടെ ആരാധകരുമായി അടുത്തിടെ റെഡ്ഡിയുടെ തര്‍ക്കവും രുക്ഷമായിരുന്നു. ഇതിന് പിറകെയാണ് ശ്രീ റെഡ്ഡി താക്കീതിന്റെ സ്വരം ഉപയോഗിക്കുന്നത്. സ്ത്രീകള്‍ നിരവധി ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തുന്ന കാലമാണിത്. ഇത്തരം അധിക്ഷേപങ്ങള്‍ അവരെ സഹായിക്കില്ലെന്നും റെഡ്ഡി പറയുന്നു.

തെലുങ്ക് സിനിമരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതിഷേധിച്ചാണ് നടി ശ്രീ റെഡ്ഡി പ്രശസ്തമായത്. സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, നാനി, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളായിരുന്നു ശ്രീ റെഡ്ഡി നടത്തിയത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

സിനിമയിലെ ലൈംഗിക ചൂഷണം; പൊതുമധ്യത്തില്‍ വസ്ത്രമഴിച്ച്‌ നടിയുടെ പ്രതിഷേധം

കാസ്റ്റിംഗ് കൗച്ച്; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏതു യുവതാരത്തെ കുറിച്ചെന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍