UPDATES

സിനിമാ വാര്‍ത്തകള്‍

‘വായ മുടടാ പിസി’: പി സി ജോർജിനെതിരായ കാമ്പയിനിൽ പങ്കെടുത്തും സമരം ചെയ്യുന്ന കന്യാസ്ത്രീകളെ പിന്തുണച്ചും പാർവതി

നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും താരം തന്റെ ട്വിറ്ററില്‍ കുറിച്ചു.

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച് പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന്റെ ഭാഗമായി പ്രശസ്ത സിനിമാ താരം പാര്‍വതിയും. വായ് മൂടെടാ പി സി കാമ്പയിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും തന്റെ ട്വിറ്റര്‍ പേജിലാണ് പാര്‍വതി അഭിപ്രായം രേഖപ്പെടുത്തിയത്. കാമ്പയിനിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പി സി ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും താരം തന്റെ ട്വിറ്ററില്‍ കുറിച്ചു. ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു.

ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം’എന്ന തികച്ചും സ്ത്രീ വിരുദ്ധമായ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പി സി ജോര്‍ജിനെതിരെ നവമാധ്യമ പ്രതിഷേധവും, ഹാഷ് ടാഗ് കാമ്പയിനും ഇന്നലെ ആരംഭിച്ചത്്. പി സി ജോര്‍ജ്ജിന്റെ വായ മൂടാന്‍ സെല്ലോടേപ്പുകള്‍ അയച്ചു കൊടുത്തുകൊണ്ടാണ് ക്യാമ്പയിന്‍ നടത്തുന്നത്. എന്‍വലപ്പിനു മുകളില്‍ ഹാഷ്ടാഗ് വായ മൂടെടാ പിസി എന്നെഴുതിയാണ് സെല്ലോടാപ്പുകള്‍ അയക്കുക എന്നതാണ് ക്യാമ്പയിന്‍ ലക്ഷ്യം.

പ്രമുഖ നടി ആക്രമിക്കപ്പെട്ട സമയത്തും പി സി ജോര്‍ജ് സമാനമായ പ്രസ്താവന നടത്തിയിരുന്നെങ്കിലും ഒരു തരത്തിലുള്ള നടപടികളും നേരിട്ടിരുന്നില്ല. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു തുടങ്ങി ഇരയെ തീര്‍ത്തും അവഹേളിക്കുന്ന പ്രസ്താവനകള്‍ ആണ് പി സി ജോര്‍ജ് നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍