UPDATES

പത്തുവർഷത്തിനിടെ എഴുതിത്തള്ളിയത് ഏഴ് ലക്ഷം കോടിയുടെ കിട്ടാക്കടങ്ങൾ; 80 ശതമാനവും മോദി സർക്കാറിന്റെ കാലത്ത്

2016-17 ൽ‌1,08,374 കോടിയും, 2017-18 ൽ161,328 കോടിയും, 2018-19 തിന്റെ ആദ്യ 6 മാസങ്ങളിൽ 82,799 കോടിയും 2018 ഒക്ടോബർ മുതൽ ഡിസംബർ കാലത്ത് മാത്രം 64000 കോടിയും എഴുതിത്തള്ളിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒരു പതിറ്റാണ്ടിനിടയിലെ രാജ്യത്തെ കിട്ടാകടങ്ങളിൽ 80 ശതമാനവും കഴിഞ്ഞ 5 വർഷത്തിനിടെ എഴുതിത്തള്ളിയതായി റിപ്പോർട്ട്. റിസർവ് ബാങ്ക് പുറത്ത് വിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ ഏഴ് ലക്ഷം കോടിയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയെന്ന് വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ എപ്രിൽ മുതൽ ഡിസംബർ വരെയുടെള്ള 9 മാസത്തിനിടെ മാത്രം 1,56,702 കോടിയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയതായും കണക്കുകൾ പറയുന്നു.

മൊത്തം വായ്പ തുകയുടെ അഞ്ചിൽ നാലുഭാഗം ഉൾപ്പെടെ ഇത്തരത്തിൽ എഴുതി തള്ളിയിട്ടുണ്ടെന്നും ആർബിഐ വ്യക്തമാക്കുന്നു. ദി ഇന്ത്യൻ എക്സ്പ്രസ് സമർപ്പിച്ച അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. 2014ന് ശേഷം എഴുതിതള്ളിയ കിട്ടാക്കടങ്ങളുടെ കണക്കുകളായിരുന്നു ആവശ്യപ്പെട്ടത്. നേരത്തെ 2014ൽ ആർബിഐ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 5,55,603 കോടി രുപ എഴുതി തള്ളിയിരുന്നു.

പുതിയ റിപ്പോർട്ട് പ്രകാരം 2016-17 ൽ‌1,08,374 കോടിയും, 2017-18 ൽ161,328 കോടിയും, 2018-19 തിന്റെ ആദ്യ 6 മാസങ്ങളിൽ 82,799 കോടിയും 2018 ഒക്ടോബർ മുതൽ ഡിസംബർ കാലത്ത് മാത്രം 64000 കോടിയും എഴുതിത്തള്ളിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, വായ്പകൾ എഴുതിതള്ളപ്പെട്ട വ്യക്തികളുടെ പൂർണ വിവരങ്ങൾ അറയില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ വായ്പ എഴുതിതള്ളിയെന്ന് പറയുമ്പോളും ജപ്തി നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവിധ ബാങ്കുകൾ നൽകുന്ന വിവരം. ഇത്തരത്തിൽ എഴുതിത്തള്ളിയ വായ്പകളുടെ 15-20 ശതമാനം എല്ലാവർഷവും തിരിച്ച് പിടിക്കാറുണ്ടെന്നും അധികൃതർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍