UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണ്‍ ജയ്റ്റ്ലിയുടെ കാൻസർ ചികിൽസ നീളും; മോദി സർക്കാറിന്റെ ഇടക്കാല ബജറ്റിന് മുൻപ് തിരിച്ചെത്തിയേക്കില്ല

കഴിഞ്ഞ വർഷം വൃക്കമാറ്റവയ്ക്കൽ ശസ്ത്രക്രിയക്കും ധനമന്ത്രി വിധേയനായനായിരുന്നു.

മോദി സർക്കാറിന്റെ അവസാന ഇടക്കാല ബജറ്റ് ധനമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചേക്കില്ല. നിലവിൽ യുഎസിലേക്ക് ചികിൽസാ ആവശ്യത്തിന് തിരിച്ച ജയ്റ്റ്ലിക്ക് ഫെബ്രുവരി 1 ന് ശസ്ത്രക്രിയ നിശ്ചയിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മടങ്ങിവരവ് വൈകുമെന്നതാണ് ഇതിന് കാരണം. നിലവിൽ ക്യാൻസർ ചികിൽസയുടെ ഭാഗമായി ന്യൂയോർക്കിലാണ് ജയ്റ്റ്ലിയുള്ളത്. വളരെ പെട്ടന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന ടിഷ്യു കാൻസറിനാണ് ജയ്റ്റ്ലി ചികിൽസ തേടുന്നതെന്നാണ് ദി വയർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വർഷം വൃക്കമാറ്റവയ്ക്കൽ ശസ്ത്രക്രിയക്കും ധനമന്ത്രി വിധേയനായനായിരുന്നു. മാറ്റിവച്ച വ‍ൃക്ക ശരീരത്തോട് പ്രതികരിക്കുന്ന പ്രവർത്തികള്‍ പുരോഗമിക്കുന്ന സാചര്യത്തിലാണ് മറ്റൊരു ശസ്ത്രക്രിക്ക് വിധേയനാവുന്നത്. ഇക്കാരമത്താൽ അദ്ദേഹത്തിന് കൂടുതൽ വിശ്രമം ആവശ്യമാവുമെന്നതിനാലും മടങ്ങിവരവ് വൈകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, രണ്ട് രണ്ടാഴ്ചത്തെ അവധിക്കാണ് ന്യൂയോര്‍ക്കിലേക്ക് തിരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ജയ്റ്റ്ലിയുടെ മടങ്ങിവരവ് വൈകുമെന്ന സൂചനകൾ പുറത്തുവന്നതോടെ മോദിസർക്കാറിന്റെ അവസാന ബജറ്റ് ആര് അവതരിപ്പിക്കുമെന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നിലവിൽ കൽക്കരി മന്ത്രി പീയുഷ് ഗോയലിനാണ് ധന വകുപ്പിന്റെ ചുമതല. തിരഞ്ഞെടുപ്പിന് മുന്നോടിയായ ജന പ്രിയ പദ്ധതികൾ അവതരിപ്പിക്കാനിടയുള്ള ഇടക്കാല ബജറ്റിൽ അരുൺ ജയ്റ്റ്ലിയുടെ അഭാവം ബാധിക്കുമോ എന്ന ആശങ്കയും കേന്ദ്ര സർക്കാറിനുണ്ട്.

അജിത് ഡോവലിന്റെ മകന്റെ അനധികൃത നിക്ഷേപ സ്ഥാപനത്തിൽ ലുലു ഗ്രൂപ്പ് മേധാവി ഡയറക്ടർ; കമ്പനി തുടങ്ങിയത് നോട്ടുനിരോധിച്ച് 13 ദിവസത്തിന് ശേഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍